
ഒരു സിനിമ തിയേറ്ററിൽ എത്തി കഴിഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ ആ സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത് ഇന്ന് സർവ്വസാധാരണമാണ്. ടെലഗ്രാം ഗ്രുപ്പുകളിലൂടെയാണ് വ്യാപകമായി ഇത്തരം വ്യാജപതിപ്പ് പ്രചരിക്കുന്നത്. അഭിനേതാക്കളും, നിർമാതാക്കളും, സിനിമ സംഘടനകളും ഒരു ഘട്ടത്തിൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് വന്നിരുന്നെങ്കിലും ഇപ്പോഴും പൂർണമായി നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ല.
ടെലഗ്രാം കൂടുതൽ ഉപയോഗിക്കുന്നതും വ്യാജപതിപ്പ് കൂടുതൽ കാണുന്നതുമായ ഇൻഡസ്ട്രി കേരളമാണെന്ന് പറയുകയാണ് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. ഒടിടിയിൽ സിനിമകളുടെ ബിസിനസ് കുറയുന്നത് പ്രധാന കാരണം ഇതാണെന്നും ദിലീഷ് പോത്തൻ പറഞ്ഞു. പ്രേക്ഷകർ വ്യാജ പതിപ്പുകൾ കാണുന്നത് ഒഴിവാക്കുക മാത്രമാണ് ഇതിന് പ്രതിവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"Piracy is the main reason for OTT price drops. A recent Bombay study says Kerala has the highest audience for watching movies via Telegram": Dileesh Pothan. pic.twitter.com/0o5ewk2tip
— Grecobes (@grecobes) March 12, 2025
'ബോംബെയിൽ നിന്നുള്ള ഒരു പഠന റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ടെലഗ്രാം ഉപയോഗിക്കുന്ന സംസ്ഥാനം കേരളം ആണ്. ഏറ്റവും കൂടുതൽ വ്യാജ പതിപ്പുകൾ കാണുന്ന ഇൻഡസ്ട്രിയും കേരളം ആണ്. അതിനെ നമ്മുക്ക് എങ്ങനെയാണ് നിയന്ത്രിക്കാൻ പറ്റുക എന്നതറിയില്ല. സ്വയം തീരുമാനിക്കേണ്ടതാണ് അതെല്ലാം. ഒടിടി വരുമാനം കുറയുന്നതിന്റെ പ്രധാന കാരണമായി അവർ ആരോപിക്കുന്നത് വ്യാജ പതിപ്പുകൾ ആണ്. ഇതിനെ നിയമപരമായി നിയന്ത്രിക്കുന്നതിൽ ഒരുപാട് പരിധികള്‍ ഉണ്ട്. എന്നാലും എല്ലാവരും ഒരുമിച്ച് നിന്നാൽ ചില സൈറ്റുകൾ ഇല്ലാതാക്കാൻ പറ്റും. നമ്മൾ ക്വാളിറ്റി ഉള്ളവരായി മാറുക ഒരോ പ്രേക്ഷകനും ഇത്തരം വ്യാജ പതിപ്പുകൾ കാണുന്നത് ഒഴിവാക്കുക എന്നതാണ് ചെയ്യാൻ പറ്റുന്ന കാര്യം,' ദിലീഷ് പോത്തൻ പറഞ്ഞു.
Content Highlights: Dileesh Pothan says that mostly Malayalis use Telegram and see fake versions