ആലിയയുടെ ഹിറ്റ് ഇൻട്രോ സോങ് കോപ്പിയടിച്ച് 'ബ്ലാക്ക്പിങ്ക്' ഗായിക; കണ്ടെത്തലുമായി ഇന്ത്യൻ ആരാധകർ

'ഇത് ഒരേ പാട്ടാണ്, വോക്കൽ പോലും സമാനമാണ്, പ്രീതത്തെ ജെന്നി കോപ്പിയടിക്കുകയാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല', എന്നാണ് ഇതിൽ പ്രതികരിച്ചുകൊണ്ട് പ്രേക്ഷകർ എക്സിൽ പങ്കുവെക്കുന്ന ട്വീറ്റ്

dot image

സൗത്ത് കൊറിയയിലെ പ്രശസ്തമായ ബാൻഡ് ആണ് ബ്ലാക്ക്പിങ്ക്. ആ ബാൻഡിലെ ഗായികമാരിൽ ഒരാളാണ് ജെന്നി. കഴിഞ്ഞ ദിവസം ജെന്നിയുടെ പുതിയ ഗാനത്തിന്റെ ടീസർ താരം പുറത്തുവിട്ടിരുന്നു. 'ലൈക് ജെന്നി' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ഒൻപത് സെക്കന്റ് ദൈർഘ്യമുള്ള ടീസർ ആണ് പുറത്തുവന്നത്. ടീസർ പുറത്തുവന്നതിന് പിന്നാലെ ഗാനം ഒരു ബോളിവുഡ് ഗാനവുമായി സാമ്യമുണ്ടെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ആരാധകർ.

കരൺ ജോഹർ സംവിധാനം ചെയ്ത് രൺവീർ സിംഗ്, ആലിയ ഭട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ സിനിമയാണ് റോക്കി ഓർ റാണി കി പ്രേം കഹാനി. ചിത്രത്തിനായി പ്രീതം ഈണം നൽകിയ ഒരു ഗാനത്തിനെയാണ് ഇന്ത്യൻ ആരാധകർ കൊറിയൻ ഗാനത്തിനോട് സാമ്യമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ചിത്രത്തിൽ ആലിയ അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഉള്ള റാണി തീം എന്ന ഗാനമാണ് ലൈക് ജെന്നിയുമായി സാമ്യമുള്ളത്. 'ഇത് ഒരേ പാട്ടാണ്, വോക്കൽ പോലും സമാനമാണ്, പ്രീതത്തെ ജെന്നി കോപ്പിയടിച്ചതാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല', എന്നാണ് ഇതിൽ പ്രതികരിച്ചുകൊണ്ട് പ്രേക്ഷകർ എക്സിൽ പങ്കുവെക്കുന്ന ട്വീറ്റ്.

ഒരു ദക്ഷിണ കൊറിയൻ റാപ്പറും ഗായികയും അഭിനേതാവുമാണ് ജെന്നി കിം. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സംഗീത ഗ്രൂപ്പുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന കൊറിയൻ ഗേൾ ബാൻഡ് ബ്ലാക്ക്പിങ്കിലെ അംഗമെന്ന നിലയിൽ 2016-ലാണ് പ്രശസ്തിയിലേക്ക് എത്തുന്നത്. 2023-ൽ ദി ഐഡൽ എന്ന ടിവി ഷോയിൽ ജെന്നി റൂബി ജെയ്ൻ എന്ന സ്റ്റേജ് നാമത്തിലാണ് അവർ അഭിനയരംഗത്തേക്ക് കടന്നത്. അതേസമയം കരൺ ജോഹർ സിനിമയായ റോക്കി ഓർ റാണി കി പ്രേം കഹാനി ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ സിനിമയായിരുന്നു.

Content Highlights: Indian fans accuses Blankpink singer for copying Alia Bhatt song

dot image
To advertise here,contact us
dot image