വിജയ്‌യുടെ ഗോട്ടിന്റെ രണ്ടാം ഭാഗം എപ്പോൾ? രസകരമായ മറുപടിയുമായി വെങ്കട് പ്രഭു

രണ്ടാം ഭാഗത്തിനുള്ള സാധ്യത ബാക്കിവെച്ചാണ് സിനിമ അവസാനിച്ചത്

dot image

വിജയ്‌യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായിരുന്നു ദി ഗോട്ട്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് വലിയ കളക്ഷനാണ് നേടിയത്. ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത ബാക്കിവെച്ചാണ് സിനിമ അവസാനിച്ചത്. ഇപ്പോൾ GOAT vs OG എന്ന സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് വെങ്കട് പ്രഭു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്കിടെ അവതാരകൻ ഗോട്ട് രണ്ടാം ഭാഗം എപ്പോഴുണ്ടാകുമെന്ന് ചോദിച്ചു. '2026 ന് ശേഷം ഞാൻ GOAT vs OG അപ്ഡേറ്റ് നൽകാം' എന്നായിരുന്നു വെങ്കട് പ്രഭുവിന്റെ മറുപടി. വിജയ്‌യുടെ രാഷ്ട്രീയ യാത്രയുമായി ബന്ധപ്പെട്ടുള്ള സംവിധയകന്റെ ഡയലോഗ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഗോട്ട് റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും 400 കോടിക്ക് മുകളിൽ നേടി വലിയ വിജയമാണ് ദി ഗോട്ട് സ്വന്തമാക്കിയത്. 455 കോടിയാണ് ലോകമെമ്പാടും നിന്നുള്ള ചിത്രത്തിന്റെ കളക്ഷൻ. തമിഴ്നാട്ടിൽ നിന്ന് മാത്രം 220 കോടിക്കടുത്ത് ചിത്രം നേടി. കഴിഞ്ഞ വർഷത്തെ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമാണ് ഗോട്ട്.

വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷൻ മൂഡിൽ ഒരുക്കിയ ഗോട്ട്, എജിഎസ് എന്റർടെയിന്മെന്റിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.

Content Highlights: Venkat Prabhu reply about GOAT vs OG viral in social media

dot image
To advertise here,contact us
dot image