സർക്കാർ റീമേക്ക് അല്ല, 'സിക്കന്ദർ' സോഷ്യൽ മെസേജ് നൽകുന്ന പക്കാ എൻ്റർടെയ്നർ; തിരു

കാമറയുടെ സ്ഥാനം എങ്ങനെയാണെന്നോ തൻ്റെ ലുക്കിനെക്കുറിച്ചോ സൽമാൻ ഒരിക്കലും ആശങ്കപ്പെടാറില്ല

dot image

സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. കഴിഞ്ഞ കുറച്ച് പരാജയ സിനിമകൾക്ക് ശേഷം സൽമാന്റെ വമ്പൻ തിരിച്ചുവരവാകും സിക്കന്ദർ എന്നാണ് പ്രേക്ഷകർ പറയുന്നത്. ഈദ് റിലീസായി 2025 മാർച്ച് 30 ന് ചിത്രം പുറത്തിറങ്ങും. ഒരു സാമൂഹിക പ്രശ്നത്തെക്കുറിച്ച് സംസാരിക്കുന്ന പക്കാ എന്റർടൈയ്നർ ആണ് സിക്കന്ദർ എന്ന് ഛായാഗ്രാഹകൻ തിരു. സൽമാൻ ഖാന്റെ അഭിനയത്തെപ്പറ്റിയും ചിത്രത്തിന്റെ ഷൂട്ടിംഗ് എക്സ്പീരിയൻസിനെക്കുറിച്ചും തിരു സംസാരിച്ചു.

'വളരെ സത്യസന്ധമായിട്ടാണ് സൽമാൻ ഖാൻ ഇമോഷൻസ് പ്രകടിപ്പിക്കുന്നത്. പലപ്പോഴും ഞാൻ തന്നെ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് താങ്കൾ താങ്കളായി തന്നെ ഇരിക്കുക അതാണ് അഭിനയത്തേക്കാൾ പവർഫുൾ എന്ന്'. കാമറയുടെ സ്ഥാനം എങ്ങനെയാണെന്നോ തൻ്റെ ലുക്കിനെക്കുറിച്ചോ സൽമാൻ ഒരിക്കലും ആശങ്കപ്പെടാറില്ല. സൽമാൻ ഛായാഗ്രാഹകനെ പൂർണ്ണമായും വിശ്വസിക്കും, അത് എനിക്ക് സെറ്റിലെ മുഴുവൻ അനുഭവവും ആസ്വാദ്യകരമാക്കി. ഒരു സാമൂഹിക പ്രശ്നത്തെക്കുറിച്ച് സംസാരിക്കുന്ന പക്കാ എൻ്റർടെയ്നർ ആണ് സിക്കന്ദർ', തിരു പറഞ്ഞു.

ഈ അടുത്ത് റിലീസ് ചെയ്ത സിനിമയുടെ ടീസർ ഏറെ ചർച്ചയായിരുന്നു. ഈ ടീസർ റിലീസായതിന് പിന്നാലെ സിക്കന്ദർ വിജയ് ചിത്രമായ സർക്കാരിന്റെ റീമേക്ക് ആണോയെന്ന സംശയം ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ സിക്കന്ദർ ഒരു സിനിമയുടെ റീമേക്കല്ലെന്നും ഇത് പൂർണ്ണമായും ഒറിജിനൽ കഥയാണെന്നും എആർ മുരുഗദോസ് വ്യക്തമാക്കി. അതേസമയം സിനിമയുടെ നിർമാണ ചെലവിന്റെ ഒട്ടുമുക്കാലും നിർമാതാവിന് തിരികെ ലഭിച്ചെന്നാണ് റിപ്പോർട്ട്. സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. 85 കോടിയാണ് നെറ്റ്ഫ്ലിക്സുമായുള്ള കരാറിലൂടെ ലഭിക്കുക. എന്നാൽ സിനിമ വൻവിജയമാവുകയും ബോക്സ് ഓഫീസിൽ നിന്ന് 350 കോടിയിലധികം നേടുകയും ചെയ്യുന്നപക്ഷം ഇത് 100 കോടി വരെ പോകാം എന്നും റിപ്പോർട്ടുകളുണ്ട്.

സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ സാറ്റലൈറ്റ് അവകാശം സീയ്ക്കാണ്. 50 കോടി രൂപയ്ക്കാണ് സീ സിക്കന്ദറിന്റെ ടിവി റൈറ്റ്സ് നേടിയിരിക്കുന്നത്.

Content highlights: DOP Thiru talks about Sikandar and Salman Khan

dot image
To advertise here,contact us
dot image