തുടക്കകാലത്ത് അഭിനയം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു, അന്ന് ഊർജമായത് അച്ഛന്റെ വാക്കുകൾ: അഭിഷേക് ബച്ചൻ

'നിനക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്. നീ ഫിനിഷ് ലൈനിലേക്ക് എത്തിയിട്ടില്ല എന്നാൽ ഓരോ സിനിമ കഴിയുമ്പോഴും നീ മെച്ചപ്പെടുന്നുണ്ട്'

dot image

ബോളിവുഡിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് അഭിഷേക് ബച്ചൻ. മികച്ച കഥാപാത്രങ്ങളിലൂടെയും അഭിനയമുഹൂർത്തങ്ങളിലൂടെയും നിരവധി തവണ അദ്ദേഹത്തിലെ അഭിനേതാവ് ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ കരിയറിന്റെ തുടക്കകാലത്ത് താൻ അഭിനയം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നെന്നും അച്ഛന്റെ വാക്കുകളാണ് തനിക്ക് ഊർജം നൽകിയതെന്നും അഭിഷേക് ബച്ചൻ പറയുന്നു.

'എൻ്റെ കരിയറിൻ്റെ തുടക്കത്തിൽ ഞാനും എന്റെ സിനിമകളും വളരെ മോശം സമയത്തിലൂടെയാണ് കടന്നുപോയത്. എത്രയൊക്കെ ശ്രമിച്ചിട്ടും, ഞാൻ നേടാൻ ആഗ്രഹിക്കുന്നത് നേടിയെടുക്കാനും ഞാൻ സ്വയം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാനും എനിക്ക് കഴിഞ്ഞില്ല. ഒരു രാത്രി അച്ഛൻ്റെ അടുത്ത് ചെന്ന് എനിക്ക് തെറ്റ് പറ്റി, എന്ത് ശ്രമിച്ചിട്ടും നടക്കുന്നില്ല എന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നു. ചിലപ്പോൾ ഇത് എനിക്ക് പറ്റുന്ന പണി അല്ലായിരിക്കാം എന്ന് ഞാൻ പറഞ്ഞു. പക്ഷേ എന്നോട് അദ്ദേഹം പറഞ്ഞത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു. നിനക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്. നീ ഫിനിഷ് ലൈനിലേക്ക് എത്തിയിട്ടില്ല എന്നാൽ ഓരോ സിനിമ കഴിയുമ്പോഴും നീ മെച്ചപ്പെടുന്നുണ്ട്. ജോലി തുടരുക, നീ അവിടെയെത്തും. പോരാടിക്കൊണ്ടിയിരിക്കുക', എന്നാണ് അദ്ദേഹം പറഞ്ഞത്.

റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന 'ബി ഹാപ്പി' എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ അഭിഷേക് ബച്ചൻ സിനിമ. സൽമാൻ ഖാൻ, ലിസെല്ലെ ഡിസൂസ, ഇമ്രാൻ മൻസൂർ എന്നിവർ ചേർന്ന് നിർമിച്ച സിനിമ മാർച്ച് 14 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി. നാസർ, നോറ ഫത്തേഹി, ജോണി ലെവർ തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.

Content Highlights: Abhishek Bachchan initially planned to quit acting

dot image
To advertise here,contact us
dot image