
മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനായി. സിനിമയുടേതായുള്ള എല്ലാ അപ്ഡേഷനും നിമിഷ നേരം കൊണ്ടാണ് ആരാധരുടെ ശ്രദ്ധ നേടുന്നത്. സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിലാണ് മോഹൻലാൽ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് മോഹൻലാൽ. എമ്പുരാന്റെ റിലീസിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ, സിനിമയുടെ പ്രമോഷനും റിലീസും കഴിയുന്നത് വരെ മറ്റു കമ്മിറ്റ്മെറ്റുകൾ ഒഴിവാക്കിയിരിക്കുകയാണ് മോഹൻലാൽ എന്നാണ് റിപ്പോർട്ടുകൾ.
#Hridayapoorvam break from tomorrow - Mohanlal will rejoin for the shoot only after #Empuraan release & promotions.
— Southwood (@Southwoodoffl) March 14, 2025
ചിത്രത്തിന്റെ ട്രെയ്ലർ ഇതുവരെ അണിയറപ്രവർത്തകർ പുറത്തിവിട്ടിട്ടില്ല. ഇതിൽ അടുത്ത നിരാശയിലാണ് ആരാധകർ. ഇതിനിടെ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചെന്ന് പോലും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടന്നിരുന്നു. സിനിമയുടെ നിർമാണ പങ്കാളികളായ ലൈക്ക പ്രൊഡക്ഷൻസിന്റെ അടുത്തിടെയുള്ള ചിത്രങ്ങളുടെ പരാജയങ്ങളുടെ നഷ്ടം നികത്താതെ ലൈക്കയുടെ സിനിമകൾ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.
അതേസമയം മലയാള സിനിമ ഇതുവരെ കാണാത്ത പ്രെമോഷൻ ആയിരിക്കും ചിത്രത്തിന്റേതായി നടക്കുകയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ബുക്ക് മൈ ഷോയില്‍ എമ്പുരാൻ സിനിമയ്‍ക്ക് താല്‍പര്യം പ്രകടിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേറെയാണ്. എമ്പുരാന്‍റെ ഒരു എക്സ്ക്ലൂസീവ് ഷോ ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ആശിര്‍വാദ് ഹോളിവുഡിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content highlights: Mohanlal took a break from the sets of hridhayapoorvam as part of the release of Empuraan