വിഷു 'പ്രാവിൻകൂട് ഷാപ്പി'നൊപ്പം ആഘോഷിക്കാം, സിനിമ ഒടിടിയിൽ എത്തുന്നു

ഒരേ സമയം കൗതുകവും ആകാംക്ഷയും പ്രേക്ഷകരിൽ നിറച്ച ചിത്രം മികച്ച പ്രതികരണം നേടിയാണ് തിയേറ്റർ വിട്ടത്‌.

dot image

മലയാള സിനിമയിൽ തന്നെ ഒട്ടേറെ പുതുമകളുമായി എത്തിയ ചിത്രമായിരുന്നു സൗബിൻ ഷാഹി‍‍ർ, ബേസിൽ ജോസഫ് ചിത്രം 'പ്രാവിൻകൂട് ഷാപ്പ്'. ഒരേ സമയം കൗതുകവും ആകാംക്ഷയും പ്രേക്ഷകരിൽ നിറച്ച ചിത്രം മികച്ച പ്രതികരണം നേടിയാണ് തിയേറ്റർ വിട്ടത്‌. ഇപ്പോഴിതാ സിനിമ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുകയാണ്. വിഷു ആഘോഷമാക്കാൻ ഏപ്രിൽ 11 ന് സോണി ലിവിലൂടെയാണ് സിനിമ ഒടിടിയിൽ എത്തുന്നത്.

ഒരു ഷാപ്പിൽ നടന്ന മരണവും ആ മരണത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളും കേസന്വേഷണവുമൊക്കെയായി ഓരോ നിമിഷവും സസ്പെൻസും കൗതുകവും നിറച്ചുകൊണ്ടാണ് സിനിമ മുന്നേറുന്നത്. ഷാപ്പുടമ ബാബുവായി ശിവജിത്തും ഷാപ്പിലെ ജീവനക്കാരനായ കണ്ണൻ എന്ന കഥാപാത്രമായി സൗബിനും കണ്ണന്‍റെ ഭാര്യ മെറിൻഡയായി ചാന്ദ്‍നിയും കേസന്വേഷണത്തിനെത്തുന്ന പൊലീസ് കഥാപാത്രമായി ബേസിലും ഷാപ്പിലെ പതിവുകാരൻ സുനിലായി ചെമ്പൻ വിനോദ് ജോസുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലുള്ളത്.

'തൂമ്പ' എന്ന ഹ്രസ്വ ചിത്രമൊരുക്കി ശ്രദ്ധേയനായ ശ്രീരാജ് ശ്രീനിവാസനാണ് സിനിമയൊരുക്കിയിരിക്കുന്നത്. ശ്രീരാജിന‍്റേത് തന്നെയാണ് സിനിമയുടെ തിരക്കഥയും. 'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ വൻ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രം കൂടിയാണ് പ്രാവിൻ കൂട് ഷാപ്പ്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയനാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Content highlights:  Pravinkoodu Shappu movie coming soon in ott

dot image
To advertise here,contact us
dot image