ഓസ്‌കർ ലഭിച്ചതിന് ശേഷവും ഇന്ത്യയിൽ അവസരങ്ങൾ നഷ്ടമായി,കാരണം അത്ഭുതപ്പെടുത്തി;റസൂൽ പൂക്കുട്ടി

ഓസ്‌കറൊക്കെ കിട്ടി ഇവിടേക്ക് തിരിച്ചുവരുമ്പോള്‍, ഇവിടെയുള്ളവര്‍ പറഞ്ഞത് എനിക്കൊരുപാട് ഷോക്കിങ് ആയിരുന്നു

dot image

ഓസ്‌കര്‍ ലഭിച്ചതിന് ശേഷവും തനിക്ക് ഇന്ത്യയില്‍ പലപ്പോഴായി അവസരങ്ങള്‍ നിരസിക്കപ്പെട്ടിട്ടുണ്ടെന്ന് റസൂൽ പൂക്കുട്ടി. നിങ്ങൾ നന്നായി ജോലി ചെയ്യുന്നുണ്ട് അതുകൊണ്ട് വേണ്ട എന്ന് പറയുന്നവർ ഉണ്ടെന്നും അത്തരത്തിലുള്ള റിജക്ഷന്‍ തനിക്ക് വളരെ ഷോക്കിങ്ങായ അനുഭവമായിരുനെന്നും റസൂൽ പൂക്കുട്ടി പറയുന്നു. വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ അവിടെയുള്ളവര്‍ ഇങ്ങോട്ട് വന്ന് എനിക്ക് താങ്കളുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് പറയാറുണ്ടെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'എന്നെ പലരും റിജക്റ്റ് ചെയ്തിട്ടുണ്ട്. ഓസ്‌കര്‍ കിട്ടിയതിന് ശേഷവും ഒരുപാട് പേര്‍ റിജക്റ്റ് ചെയ്യുകയുണ്ടായി. നമ്മളെ ആരെങ്കിലും റിജക്ട് ചെയ്താൽ അത് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. 'ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ല. കാരണം നിങ്ങൾ വളരെ മികച്ചതാണ്' എന്ന് പറഞ്ഞു റിജക്ട് ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള അനുഭവങ്ങള്‍ എനിക്കൊരുപാട് ഷോക്കിങ് ആയിരുന്നു. അത് ഞാന്‍ ഇന്ത്യയില്‍ മാത്രം ഫേസ് ചെയ്തിട്ടുള്ള കാര്യമാണ്.

ഒരു പ്രധാന അവാര്‍ഡ് വേദിയിലേക്ക് ലോകത്തിലെ മികച്ച അഞ്ച് വര്‍ക്കുകള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഞാനും അവിടെ പോയിരുന്നു. ക്ഷണിതാവായി. എനിക്ക് നോമിനേഷനൊന്നും ഉണ്ടായിരുന്നില്ല.

പക്ഷേ അവിടെ വെച്ച് മീറ്റ് ചെയ്ത ഓരോ ആളുകളും എനിക്ക് താങ്കളുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് പറയുകയുണ്ടായി. ഇവിടെയുള്ള വ്യത്യാസം ഒന്ന് ആലോചിച്ച് നോക്കൂ. ഓസ്‌കറൊക്കെ കിട്ടി ഇവിടേക്ക് തിരിച്ചുവരുമ്പോള്‍, ഇവിടെയുള്ളവര്‍ പറയുന്നത് 'ഹേ റസൂൽ, നീ ജോലിയിൽ വളരെ മിടുക്കനായതുകൊണ്ട് ഞങ്ങൾക്ക് നിന്റെ വെെദഗ്ധ്യം ആവശ്യമില്ല’ എന്നാണ്,' റസൂല്‍ പൂക്കുട്ടി പറഞ്ഞു.

Content highlights: Resul Pookutty says he missed opportunities from India even after winning the Oscars

dot image
To advertise here,contact us
dot image