ബാലയ്യക്കും ഷങ്കറിനും സാധിച്ചില്ല ; ടെലിവിഷൻ റേറ്റിങ്ങിൽ ചരിത്രം സൃഷ്ടിച്ച് വെങ്കടേഷ് ചിത്രം

സിനിമ സീ5 ഒടിടിയില്‍ 310 ദശലക്ഷത്തിലധികം സ്ട്രീമിംഗ് മിനിറ്റുകൾ ഇതിനകം ചിത്രം നേടിയിട്ടുണ്ട്

dot image

വെങ്കടേഷിനെ നായകനാക്കി അനിൽ രവിപുടി സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് 'സംക്രാന്തികി വസ്‌തുനാം'. ജനുവരി 14 ന് സംക്രാന്തി റിലീസായി തിയേറ്ററിലെത്തിയ സിനിമക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. മികച്ച അഭിപ്രായം ലഭിച്ച സിനിമ ബോക്സ് ഓഫീസിലും വലിയ മുന്നേറ്റമായിരുന്നു നടത്തിയത്. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി സിനിമയെ തേടി എത്തിയിരിക്കുകയാണ്.

ടിവി പ്രീമിയറിലും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ വെങ്കടേഷ് ചിത്രം. ടിവി പ്രീമിയറിൽ 18.1 ടിആർപിയാണ് സിനിമ നേടിയത്. ഇത് കഴിഞ്ഞ രണ്ട് വർഷത്തെ തെലുങ്ക് വിനോദ ചാനലുകളിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഉയർന്ന ടിആർപിയാണ്. സീ 5 വിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്. സിനിമ സീ5 ഒടിടിയില്‍ 310 ദശലക്ഷത്തിലധികം സ്ട്രീമിംഗ് മിനിറ്റുകൾ ഇതിനകം ചിത്രം നേടിയിട്ടുണ്ട്. അതേസമയം ചിത്രത്തിന് ഒരു രണ്ടാം ഭാഗമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അനിൽ രവിപുടി പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു.

ഏറെ നാളത്തെ ഇടവേളക്ക് ശേഷം നടൻ വെങ്കടേഷിന് ലഭിച്ച തിരിച്ചുവരവാണ് സംക്രാന്തികി വസ്‌തുനാം. നന്ദമുരി ബാലകൃഷ്ണ നായകനായി എത്തിയ ഡാക്കു മഹാരാജിന്‍റെയും ഷങ്കർ - രാം ചരൺ ചിത്രമായ ഗെയിം ചേഞ്ചറിന്റെയും ഒപ്പം റിലീസ് ചെയ്ത് 300 കോടിയിലധികം രൂപയാണ് സിനിമ ആഗോളതലത്തിൽ നേടിയത്. മീനാക്ഷി ചൗധരി, ഐശ്വര്യ രാജേഷ്, സായ്‌കുമാർ, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരാണ് സംക്രാന്തികി വസ്‌തുനാമിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരിഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഛായാഗ്രഹണം നിർവഹിച്ചത് സമീർ റെഡ്ഡി. തമ്മിരാജാണ് ചിത്രം എഡിറ്റ് ചെയ്തത്. ഭീംസ് സെസിറോലിയോയുടെതാണ് സംഗീതം.

Content highlights: Venkatesh film gained highest TRP in TV premiere

dot image
To advertise here,contact us
dot image