
അജിത് കുമാർ-ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'ക്കായി ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. സിനിമയുടെ അപ്ഡേറ്റുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. നേരത്തെ ഇറങ്ങിയ അജിത്തിന്റെ വിടാമുയർച്ചി അജിത് ആരാധകരെ സംതൃപ്തിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഗുഡ് ബാഡ് അഗ്ലിയുടെ കാര്യത്തിൽ ആരാധകർക്ക് ഒരു അതൃപ്തിയും ഉണ്ടാതാന്‍ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. കാരണം സിനിമയുടെ ടീസർ ആരാധകരിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. പക്കാ ഫാൻ ബോയ് പടമായാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
'ഓജി സംഭവം' എന്ന് തുടങ്ങുന്ന ഗാനം മാർച്ച് 18 ന് പുറത്തിറങ്ങും. ഹൈ വോൾട്ടേജ് എലവേഷൻ എന്നാണ് ഗാനത്തിന്റെ വിശേഷിപ്പിച്ച് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ പോസ്റ്റ് ചെയ്തത്. ഈ ഗാനം പാടുന്നത് അനിരുദ്ധ് രവിചന്ദർ ആയിരിക്കുമെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ടീസർ ചിത്രീകരണത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ച വീഡിയോ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടു.മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ വീഡിയോ നേടുന്നത്. അഞ്ചു മണിക്കൂറിൽ അഞ്ചു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. അതേസമയം ഏറെ കെെയ്യടി നേടിയ ടീസറിന് ശേഷം ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് മേൽ ഉള്ളത്.
A high voltage ⚡️ELEVATION ⚡️track for the man of the masses #OGSambavam from March 18th .
— G.V.Prakash Kumar (@gvprakash) March 14, 2025
ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Good Bad ugly first single update by GV Prakash Kumar