ബ്രോ എന്നാണ് വിജയ്‌യെ വിളിക്കുന്നത്, രാഷ്ട്രീയത്തിലേക്ക് വന്നതിന് ശേഷവും മാറ്റം ഉണ്ടായിട്ടില്ല: ഖുശ്ബു

'നിങ്ങള്‍ക്ക് പേഴ്‌സണല്‍ ജീവിതത്തില്‍ ഉള്ള ബന്ധങ്ങളെ രാഷ്ട്രീയം മാറ്റില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'

dot image

സിനിമാപ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് ഖുഷ്ബു. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ഖുഷ്ബു അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം തന്നെ രാഷ്ട്രീയത്തിലും സജീവമാണ് നടി. ഡിഎംകെ, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് ശേഷം

ഇപ്പോള്‍ ബിജെപിയിലാണ് നടി പ്രവര്‍ത്തിക്കുന്നത്. കമൽ ഹാസനൊപ്പവും വിജയ്ക്കൊപ്പവും നിരവധി ചിത്രങ്ങളിൽ ഖുഷ്ബു വേഷമിട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രവേശത്തിന് ശേഷം കമല്‍ ഹാസനും വിജയ്‌യുമായുള്ള ബന്ധങ്ങളില്‍ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഖുശ്ബു ഇപ്പോൾ.

എന്ത് ആവശ്യം വന്നാലും വിളിക്കാനുള്ള ബന്ധം ഇരുവരുമായി ഇപ്പോഴും ഉണ്ടെന്നും വിജയ് തന്നെ ദീദി എന്നാണ് വിളിക്കുന്നതെന്നും താന്‍ അദ്ദേഹത്തെ ബ്രോ എന്നാണ് വിളിക്കുകയെന്നും നടി പറഞ്ഞു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് ശേഷം എന്റെയും വിജയ്‌യുടെയും ബന്ധത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല. അതുപോലെതന്നെയാണ് കമല്‍ സാറുമായും. ഒരു ആവശ്യം വന്നുകഴിഞ്ഞാല്‍ എനിക്ക് അദ്ദേഹത്തെ വിളിക്കാന്‍ കഴിയും. വിജയ്‌യെ ഞാന്‍ ബ്രോ എന്നാണ് വിളിക്കുന്നത്. വിജയ് എന്നെ ദീദി എന്നും. ഞങ്ങള്‍ ഇപ്പോഴും പരസ്പരം ഹലോ പറയും, ഇടക്കെല്ലാം കാണും. ഒരു പ്രശ്‌നമുണ്ടായാല്‍ വിജയ്‌യോ കമല്‍ സാറോ ആയിരിക്കും എന്നെ വിളിക്കുന്ന ആദ്യത്തെ ആളുകളെന്ന് എനിക്കറിയാം.

അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാലും അവരെ വിളിക്കുന്ന ആദ്യത്തെ ആള്‍ ഞാന്‍ തന്നെയായിരിക്കും. നിങ്ങള്‍ക്ക് പേഴ്‌സണല്‍ ജീവിതത്തില്‍ ഉള്ള ബന്ധങ്ങളെ രാഷ്ട്രീയം മാറ്റില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജീവിതത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഉണ്ടാകില്ലെന്നാണ് കരുണാനിധിയില്‍ നിന്ന് ഞാന്‍ പഠിച്ച കാര്യം,’ ഖുശ്ബു പറയുന്നു.

Content highlights: Khushbu says her relationship with Vijay hasn't changed even after entering politics

dot image
To advertise here,contact us
dot image