നിലത്ത് വീണ് കിടന്ന് ചിരിച്ച സിനിമ 'ആവേശം', ബേസിലും നല്ല നടൻ: മലയാള സിനിമയെക്കുറിച്ച് ഖുഷ്ബു

'എനിക്ക് മലയാള സിനിമകള്‍ ചെയ്യണമെന്നുണ്ട്. പക്ഷേ നല്ല റോളുകളൊന്നും കിട്ടാത്തത് കൊണ്ടാണ്'

dot image

സിനിമാപ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് ഖുഷ്ബു. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ഖുഷ്ബു അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താൻ അടുത്തിടെ കണ്ട് ചിരിച്ച് വീണുപോയ സിനിമ ആവേശമാണെന്ന് പറയുകയാണ് നടി. ബേസിൽ ജോസഫിന്റെ അഭിനയവും മികച്ചതാണെന്നും ഖുഷ്ബു പറഞ്ഞു. മലയാളത്തിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടെന്നും പക്ഷേ നല്ല റോളുകൾ വരുന്നില്ലെന്നും ഖുഷ്ബു.

അഭിനയത്തിനൊപ്പം തന്നെ രാഷ്ട്രീയത്തിലും സജീവമാണ് നടി. ഡിഎംകെ, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് ശേഷം ഇപ്പോള്‍ ബിജെപിയിലാണ് നടി പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് സിനിമകളൊന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ടാണ് എന്നാണ് ആളുകള്‍ കരുതുന്നതെന്നും എന്നാൽ നല്ല വേഷങ്ങൾ കിട്ടിയാലേ താൻ ചെയ്യുകയുള്ളുവെന്നും നടി കൂട്ടിച്ചേർത്തു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞാന്‍ നിലത്ത് വീണ് കിടന്ന് ചിരിച്ച അവസാന ചലച്ചിത്രം ഏതാണെന്ന് ചോദിച്ചാല്‍ അത് ആവേശമാണ്. അതൊരു മികച്ച ചിത്രമാണ്, പിന്നെ ഫാലിമിയും. ആ സിനിമ ആസ്വദിച്ചു. ഈയിടെ മറ്റൊരു മലയാള സിനിമ കൂടെ കണ്ടിരുന്നു. എത്ര നല്ല ആക്ടേഴ്സാണ് മലയാള സിനിമയില്‍ ഉള്ളത്, ബേസില്‍ ജോസഫ് ഒക്കെ മികച്ച പെര്‍ഫോമന്‍സാണ്. ബേസില്‍ ജോസഫിന്‍റെ സൂക്ഷ്മദര്‍ശിനി കണ്ടു. എന്തൊരു സിനിമയായിരുന്നു. എനിക്ക് മലയാള സിനിമകള്‍ ചെയ്യണമെന്നുണ്ട്. പക്ഷേ നല്ല റോളുകളൊന്നും കിട്ടാത്തത് കൊണ്ടാണ്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് സിനിമകളൊന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ടാണ് എന്നാണ് ആളുകള്‍ കരുതുന്നത്. നല്ല സിനിമകള്‍ വേണമെന്നേ എനിക്കുള്ളൂ. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യാന്‍ തയ്യാറാണ്,' ഖുശ്ബു പറയുന്നു.

Content Highlights:  Khushbu talks about Malayalam cinema

dot image
To advertise here,contact us
dot image