
മമിത ബൈജു നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. ഇരണ്ടു വാനം എന്ന ചിത്രത്തിന്റെ ഒരുപോലെയുള്ള രണ്ട് പോസ്റ്ററുകളാണ് പുറത്തുവന്നിരിക്കുന്നത്. വിഷ്ണു വിശാലാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മമിത ബൈജുവിന്‍റെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ജി വി പ്രകാശ് കുമാറിന്‍റെ നായികയായ റിബല്‍, വിജയ്‍യുടെ ചിത്രീകരണം പുരോഗമിക്കുന്ന ജനനായകന്‍ എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങള്‍.
തമിഴിലെ പ്രമുഖ ബാനര്‍ ആയ സത്യജ്യോതി ഫിലിംസിനുവേണ്ടി ടി ജി ത്യാഗരാജനാണ് ചിത്രം നിർമിക്കുന്നത്. 2018 ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലറായ രാക്ഷസന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം, ഏഴ് വര്‍ഷത്തിന് ഇപ്പുറം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമകൂടിയാണ് ഇരണ്ടു വാനം. ദിബു നൈനാന്‍ തോമസ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്.
ഛായാഗ്രഹണം ദിനേഷ് കെ ബാബു, എഡിറ്റിംഗ് സാന്‍ ലോകേഷ്, കലാസംവിധാനം എ ഗോപി ആനന്ദ്, സ്റ്റണ്ട് കൊറിയോഗ്രഫി വിക്കി. ലവ് സ്റ്റോറി ആയിരിക്കും സിനിമ പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ മറ്റു അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
Content Highlights: Poster of Tamil movie starring Mamita Biju released