
ദളപതി വിജയ്‌യുടെ വലിയ ആരാധികയാണ് താൻ എന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളയാളാണ് നടി മമിത ബൈജു. വിജയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും നടി മുൻപ് മനസുതുറന്നിരുന്നു. ഇതിന് പിന്നാലെ വിജയ്‌യുടെ അവസാന സിനിമയായ ജനനായകനിൽ മമിത ഒരു പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രഖ്യാപനവും വന്നു. ഇപ്പോഴിതാ ദളപതിയുടെ ഹിറ്റ് ഗാനമായ വാത്തി കമിങ്ങിന് നടി ചുവടുവെക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മമിത ബൈജു നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രമായ ഇരണ്ടു വാനം എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചടങ്ങിനിടെ നടന്ന പരിപാടിയിലാണ് വാത്തി കമിങ്ങിന് നടി ചുവടുവച്ചത്. നടൻ വിഷ്ണു വിശാലും ഒപ്പമുണ്ട്. ഇരുവരും ആർത്തുല്ലസിച്ച് ഡാൻസ് കളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. 2018 ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലറായ രാക്ഷസന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം റാംകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇരണ്ടു വാനം. ഒരു ഫാന്റസി റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
Mamita and Vishnu Vishal grooving for #VaathiComing ♥️😍 @_mamithabaiju @TheVishnuVishal pic.twitter.com/zEpVSZ4w9C
— Actor Vijay Universe (@ActorVijayUniv) March 16, 2025
മമിത ബൈജുവിന്‍റെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ജി വി പ്രകാശ് കുമാറിന്‍റെ നായികയായ റിബല്‍, വിജയ്യുടെ ചിത്രീകരണം പുരോഗമിക്കുന്ന ജനനായകന്‍ എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങള്‍. മലയാളത്തിൽ സൂപ്പർഹിറ്റ് ചിത്രമായ പ്രേമലുവിന്റെ രണ്ടാം ഭാഗമായ പ്രേമലു 2 ആണ് ഇനി പുറത്തിറങ്ങാനുള്ള മമിത ബൈജു ചിത്രം. ജൂണിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Content Highlights: Mamitha Baiju and Vishnu Vishal grooves to Vijay song Vaathi Coming