
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബ്രോ ഡാഡി. സംവിധായകനായും നടനയും പൃഥ്വി ഒരുപോലെ തിളങ്ങിയ ചിത്രം കൂടിയായിരുന്നു ഇത്. സിനിമയിൽ മോഹൻലാലിന് പകരം ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്ന് പറയുകയാണ് പൃഥ്വിരാജ്. മമ്മൂട്ടി ആ കഥാപാത്രം ചെയ്‌താൽ വളരെ ക്യൂട്ട് ആയിരിക്കുമെന്ന് തോന്നിയെന്നും അദ്ദേഹത്തിനും കഥ ഇഷ്ടമായെന്നും പൃഥ്വി പറഞ്ഞു. ബ്രോ ഡാഡി ചെയ്യാൻ മമ്മൂട്ടിയ്ക്ക് സാധിക്കാതിരിക്കുന്ന കാരണവും പൃഥ്വി വ്യക്തമാക്കി. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഒരു തിരക്കഥ തയ്യാറാക്കുമ്പോൾ അത് ഏതെങ്കിലും നടനെ മനസിൽ കണ്ടുകൊണ്ട് ചെയ്യുന്നതല്ല. പക്ഷെ ഒരു നടൻ മനസിൽ സ്വഭാവികമായി വന്നു പോകും. ബ്രോ ഡാഡി എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ ആദ്യം തിരഞ്ഞെടുത്തത് മമ്മൂക്കയെ ആയിരുന്നു. മമ്മൂട്ടി സാർ ജോൺ കാറ്റാടി എന്ന കഥാപാത്രം ചെയ്യണം എന്നുണ്ടായിരുന്നു. ഇന്ന് നിങ്ങൾ കണ്ട ജോൺ കാറ്റാടി അല്ല അത്. ഒരു കോട്ടയം കുഞ്ഞച്ചൻ ലെവലിൽ, കുറച്ച് റിച്ചായി പ്ലാൻറ്റേഷൻ ഒക്കെയുള്ള കൃഷി ചെയ്യുന്ന ക്രിസ്ത്യൻ ഫാമിലി. വളരെ ക്യൂട്ട് ആയിരിക്കും മമ്മൂട്ടി അത്തരം ഒരു പ്രണയം നിറഞ്ഞ ഭർത്താവായി വന്നാൽ എന്ന് എനിക്ക് തോന്നി. അങ്ങനെ ആരും ഇതുവരെ മമ്മൂക്കയെ വെച്ച് ചിന്തിച്ചിട്ടില്ല.
അദ്ദേഹത്തിനും സ്ക്രിപ്റ്റ് ഇഷ്ടമായി. പക്ഷെ ഈ സിനിമ പെട്ടന്ന് ചെയ്യാൻ സാധിക്കില്ല. കുറച്ച് കഴിഞ്ഞു ചെയ്യാമോ എന്ന് ചോദിച്ചു, എനിക്ക് അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാൻ പ്രയാസം ഉണ്ടായിരുന്നില്ല. ഇഷ്ടമായിരുന്നു. എന്നാൽ കൊവിഡ് സമയത്ത്, 50 പേർ മാത്രം വെച്ച് ചെയ്യാവുന്ന ഒരു സിനിമ എന്ന നിലയില്‍ ഞാന്‍ ആലോചിച്ച ചെറിയ ചിത്രമായിരുന്നു ബ്രോ ഡാഡി.
ഈ നിയന്ത്രണങ്ങളൊന്നുമില്ലെങ്കില്‍ ഞാന്‍ മമ്മൂക്കയെ വെച്ച് വലിയ സിനിമയെ ആലോചിക്കൂ.
ഒരിക്കലും ബ്രോ ഡാഡി പോലൊരു സിനിമ ആയിരിക്കില്ല. ഇത് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലായിരുന്നു. നേരത്തെ തന്നെ മറ്റൊരു ചിത്രം അദ്ദേഹം കമ്മിറ്റ് ചെയ്തിരുന്നു. ജോർജ് ഏട്ടനായിരുന്നു ആ സിനിമ പ്രൊഡ്യൂസ് ചെയുന്നത്. അപ്പോൾ എനിക്ക് അത് നിർത്തി ഇത് ചെയ്യാൻ പറയാൻ സാധിക്കില്ല.
ഈ സിനിമ ആദ്യം മമ്മൂട്ടി സാറിനോട് ആണ് പറഞ്ഞതെന്ന് മോഹൻലാൽ സാറിന് അറിയാമായിരുന്നു. മമ്മൂട്ടി സാർ കാറ്റാടി ആയി വന്നിരുന്നേൽ ആ കഥ നടക്കുന്നത് പാലായിൽ ആയിരിക്കും. പക്ഷെ ആ പെൺകുട്ടിയുടേത് കൊച്ചി സിറ്റിയിൽ താമസിക്കുന്ന ഫാമിലി. എന്നിരുന്നാലും പാലായിൽ, വലിയ വിദ്യാഭ്യാസമില്ലാത്ത ഒരു കുടുംബം, ബ്രോ ഡാഡിയിലേത് പോലൊരു സിറ്റുവേഷൻ കൈകാര്യം ചെയ്യുന്നത് ഈ മോഡേൺ സൊസൈറ്റിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടുകാരേക്കാൾ നന്നായിട്ടാവും. ആ പക്വതയായിരുന്നു ഞാൻ ചിത്രീകരിക്കാൻ
ആഗ്രഹിച്ചത്," പൃഥ്വിരാജ് പറഞ്ഞു.
Content Highlights: Prithviraj says Mammootty should have done the movie Bro Daddy