സൈജു കുറുപ്പിനൊപ്പം അർജുൻ അശോകൻ, അഭിലാഷം സിനിമയുടെ ട്രെയ്ലർ പുറത്ത്

മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയുന്ന ചിത്രമാണ് അഭിലാഷം.

dot image

സൈജു കുറുപ്പ്, അര്‍ജുന്‍ അശോകന്‍, തന്‍വി റാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം അഭിലാഷത്തിന്റെ ട്രെയ്ലര്‍ അണിയറപ്രവർത്തകർ പുറത്തു വിട്ടു. മലബാറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ഡ്രാമയാണ് ചിത്രം എന്നാണ് ട്രെയ്ലര്‍ നൽകുന്ന സൂചന. 2025 മാര്‍ച്ച് 29-ന് ഈദ് റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്.

അഭിലാഷ് കുമാര്‍ എന്ന കഥാപാത്രമായി സൈജു കുറുപ്പ് എത്തുന്ന ചിത്രത്തില്‍, താജു ആയി അര്‍ജുന്‍ അശോകന്‍, ഷെറിന്‍ മൂസ ആയ തന്‍വി റാം എന്നിവര്‍ വേഷമിട്ടിരിക്കുന്നു. ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് പ്രണയവും നര്‍മ്മവും വൈകാരിക മുഹൂര്‍ത്തങ്ങളും ഇടകലര്‍ത്തി ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്ലര്‍ സൂചിപ്പിക്കുന്നു. ഇവരെ കൂടാതെ ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ.പി., നീരജ രാജേന്ദ്രന്‍, ശീതള്‍ സക്കറിയ, അജിഷ പ്രഭാകരന്‍, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീണ്‍, ഷിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍, പ്രണയ ഗാനം, ടീസര്‍ എന്നിവയും സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്തിരുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ഷോര്‍ട്ട്ഫ്‌ലിക്‌സ്. ഛായാഗ്രഹണം - സജാദ് കാക്കു. സംഗീത സംവിധായകന്‍- ശ്രീഹരി കെ. നായര്‍. എഡിറ്റര്‍- നിംസ്, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍. മേക്കപ്പ് - റോണക്‌സ് സേവ്യര്‍. കലാസംവിധാനം- അര്‍ഷദ് നാക്കോത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജന്‍ ഫിലിപ്പ്, ഗാനരചന- ഷര്‍ഫു ആന്‍ഡ് സുഹൈല്‍ കോയ, സൗണ്ട് ഡിസൈന്‍- പി.സി. വിഷ്ണു, വി.എഫ്.എക്‌സ്.- അരുണ്‍ കെ. രവി. കളറിസ്റ്റ്- ബിലാല്‍ റഷീദ്, സ്റ്റില്‍സ് - ഷുഹൈബ് എസ്.ബി.കെ., ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സാംസണ്‍, ഡിസൈന്‍സ്- വിഷ്ണു നാരായണന്‍, ഡിസ്ട്രിബ്യൂഷന്‍ - ഫിയോക്ക്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ - ഫാര്‍സ് ഫിലിംസ്, മ്യൂസിക് റൈറ്റ്‌സ്- 123 മ്യൂസിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പി.ആര്‍.ഒ. - വാഴൂര്‍ ജോസ്, ശബരി.

Content Highlights: The trailer of the movie Abhilasham is out.

dot image
To advertise here,contact us
dot image