തിയേറ്ററിൽ വീണുപോയ ധനുഷിന്റെ സംവിധാന സംരംഭം; 'നീക്ക്' ഒടിടിയിലേക്ക്

ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് നിലാവുക്ക് എൻ മേല്‍ എന്നടി കോപം ഒടിടിയിലെത്തുന്നത്

dot image

ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമാണ് 'നിലാവുക്ക് എൻ മേല്‍ എന്നടി കോപം'. രായൻ, പവർ പാണ്ടി എന്നീ സിനിമകൾക്ക് ശേഷം ധനുഷ് സംവിധാനം ചെയ്ത ചിത്രമാണിത്. വലിയ പ്രതീക്ഷയിൽ തിയേറ്ററിലെത്തിയ സിനിമയ്ക്ക് നിർഭാഗ്യവശാൽ ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കാനായില്ല. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് നിലാവുക്ക് എൻ മേല്‍ എന്നടി കോപം ഒടിടിയിലെത്തുന്നത്. മാർച്ച് 21 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്ന് ധനുഷ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ഫെബ്രുവരി 21 നായിരുന്നു നിലാവുക്ക് എൻ മേല്‍ എന്നടി കോപം തിയേറ്ററുകളിലെത്തിയത്. ഒപ്പമിറങ്ങിയ പ്രദീപ് രംഗനാഥൻ ചിത്രമായ ഡ്രാഗണിൽ നിന്നും സിനിമയ്ക്ക് വലിയ രീതിയിൽ കോമ്പറ്റീഷൻ നേരിട്ടിരുന്നു. ഡ്രാഗൺ 100 കോടിയിലേറെ നേടിയപ്പോള്‍ നീക്ക് 15 കോടിയില്‍ താഴെയാണ് ലൈഫ് ടൈം കളക്ഷന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

ധനുഷിന്റെ തന്നെ വണ്ടർബാർ ഫിലിംസ് ആണ് നിലാവുക്ക് എൻ മേല്‍ എന്നടി കോപം നിർമിച്ചത്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിനായി സംഗീതം നൽകിയത്. സിനിമയിലെ ഗാനങ്ങൾ എല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. വെങ്കിടേഷ് മേനോൻ, റാബിയ ഖാത്തൂൺ, രമ്യ രംഗനാഥൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Content Highlights: Dhanush’s directorial NEEK locks its OTT release date

dot image
To advertise here,contact us
dot image