മഹേഷിന്റെ ചിത്രവും അഭിനേതാക്കള്‍ക്ക് ഒരേ സ്‌ക്രീന്‍ ടൈം കിട്ടുന്ന സിനിമയല്ല: പൃഥ്വിരാജ്

'എനിക്ക് ശേഷം വന്ന ജനറേഷനിലെ അഭിനേതാക്കള്‍ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെയ്യാന്‍ മാത്രം ഓപ്പണല്ല'

dot image

തനിക്ക് ശേഷം വന്ന ജനറേഷനിലെ അഭിനേതാക്കള്‍ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെയ്യാന്‍ മാത്രം ഓപ്പണല്ലെന്ന് പൃഥ്വിരാജ് . അത്തരം ഒരു സിനിമ ചെയ്യുന്നതില്‍ അവര്‍ അത്രയും ഓക്കെയാവില്ലെന്നും നടന്‍ പറയുന്നു. ‘ഈഗോയും മറ്റും മാറ്റിവെച്ച് വലിയ അഭിനേതാക്കള്‍ ഒരുമിച്ച് ഒരു സിനിമയില്‍ വരികയെന്നത് മലയാളത്തില്‍ മാത്രം എങ്ങനെയാണ് എളുപ്പത്തില്‍ സാധ്യമാകുന്നത്’ എന്ന ചോദ്യത്തിന് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. മഹേഷ് നാരായണന്റെ സിനിമ വരുന്നുണ്ടെങ്കിലും അത് അഭിനേതാക്കൾക്ക് ഒരേ സ്‌ക്രീന്‍ ടൈം കിട്ടുന്ന സിനിമ അല്ലെന്നും പൃഥ്വി പറഞ്ഞു.

‘എങ്ങനെയാണ് ഇന്‍ഡസ്ട്രിയിലെ വലിയ അഭിനേതാക്കള്‍ ഒരുമിച്ച് ഒരു സിനിമയില്‍ വരുന്നതെന്ന് ചോദിച്ചാല്‍ അതിന്റെ കാരണം എനിക്ക് അറിയില്ല. പക്ഷെ ഞാന്‍ ഈയിടെ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. എനിക്ക് ശേഷം വന്ന ജനറേഷനിലെ അഭിനേതാക്കള്‍ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെയ്യാന്‍ മാത്രം അത്രയും ഓപ്പണല്ല.

അവര്‍ അത്തരം ഒരു സിനിമ ചെയ്യാന്‍ അത്ര ഓക്കെയാവില്ല. ഒരുപക്ഷെ ബാംഗ്ലൂര്‍ ഡേയ്‌സ്, അമര്‍ അക്ബര്‍ ആന്റണി എന്നീ സിനിമകള്‍ക്ക് ശേഷം അത്തരത്തിലുള്ള എത്ര സിനിമകള്‍ വന്നുവെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. ഒന്നിലധികം സ്റ്റാറുകള്‍ വന്ന് ഒരേ സ്‌ക്രീന്‍ ടൈം പങ്കിടുന്ന അല്ലെങ്കില്‍ ബഡി കോമഡി ചിത്രങ്ങള്‍ പോലെയുള്ളവ പിന്നീട് വന്നിട്ടില്ല. മഹേഷിന്റെ പുതിയ സിനിമ വരുന്നുണ്ട്. പക്ഷെ അതൊരിക്കലും എല്ലാ അഭിനേതാക്കള്‍ക്കും ഒരേ സ്‌ക്രീന്‍ ടൈം കിട്ടുന്ന സിനിമയല്ല,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlights: privithiraj about multi star movies and mahesh narayan movie

dot image
To advertise here,contact us
dot image