ഒറ്റ പൈസ വാങ്ങാതെയാണ് അക്ഷയ് സാർ ആ സിനിമ ചെയ്തത്; വിജയിച്ചാൽ മാത്രം പ്രതിഫലം മതിയെന്ന് പറഞ്ഞു; പൃഥ്വിരാജ്

ആ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു, അതുകൊണ്ട് അക്ഷയ് സാർ ഒരു പൈസയും വാങ്ങിയില്ല

dot image

ക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ് മേത്ത സംവിധാനം ചെയ്ത ചിത്രമാണ് സെൽഫി. പൃഥ്വിരാജ് നായകനായി എത്തിയ മലയാള സിനിമയായ ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് ആയി പുറത്തിറങ്ങിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ചിത്രത്തിൽ അഭിനയിക്കാന്‍ നടൻ അക്ഷയ് കുമാർ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്ന് പറയുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. സിനിമ വിജയിച്ചാൽ മാത്രം തന്റെ പ്രതിഫലം കൈപ്പറ്റാം എന്നാണ് അക്ഷയ് സാർ പറഞ്ഞതെന്നും ചിത്രം പരാജയപ്പെട്ടത് കാരണം അദ്ദേഹം പൈസയൊന്നും വാങ്ങിയില്ലെന്നും പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.

'ഞാൻ അക്ഷയ് കുമാർ സാറിനെ നായകനാക്കി ഒരു സിനിമ നിർമിച്ചിട്ടുണ്ട്. ആ സിനിമയിൽ അഭിനയിക്കാൻ പ്രതിഫലമായി ഒരൊറ്റ രൂപ പോലും അദ്ദേഹം കൈപ്പറ്റിയിട്ടില്ല. ആ സിനിമ വിജയിക്കുകയാണെങ്കിൽ ഞാൻ എന്റെ പ്രതിഫലം വാങ്ങിക്കോളാം എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. നിർഭാഗ്യവശാൽ ആ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു, അതുകൊണ്ട് അക്ഷയ് സാർ ഒരു പൈസയും വാങ്ങിയില്ല', പൃഥ്വിരാജ് പറഞ്ഞു.

സച്ചിയുടെ തിരക്കഥയിൽ ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസൻസ്. ഒരു സൂപ്പർസ്റ്റാറും അയാളുടെ ആരാധകന്റെയും കഥ പറഞ്ഞ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമായിരുന്നു സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. അതേസമയം, 100 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ അക്ഷയ് ചിത്രം സെൽഫിക്ക് നേടാനായത് വെറും 23.63 കോടി മാത്രമാണ്. നഷ്രത്ത് ബറൂച്ച, ഡയാന പെൻ്റി, മഹേഷ് താക്കൂർ തുടങ്ങിയവരായിരുന്നു സിനിമയിൽ മറ്റു വേഷങ്ങളിൽ എത്തിയത്. ധർമ്മ പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവർ ചേർന്നാണ് സെൽഫി നിർമിച്ചത്.

Content Highlights: Akshay Kumar did not recieve a single penny for Selfie movie

dot image
To advertise here,contact us
dot image