'എന്താ മോനെ, മോഹൻലാൽ പടമല്ലേ'; എമ്പുരാന്റെ റിലീസ് ദിനത്തിൽ ബെംഗളൂരുവിലെ കോളേജിന് അവധി, പ്രത്യേക ഫാൻസ്‌ ഷോയും

ബെംഗളൂരുവിലെ ഗുഡ് ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷനാണ് മാര്‍ച്ച് 27ന് കോളേജിന് അവധി നൽകിയിരിക്കുന്നത്.

dot image

മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്റെ ഓളം രാജ്യമാകെ പടർന്നിരിക്കുകയാണ്. എമ്പുരാന്‍ കാണാനായി ജീവനക്കാര്‍ക്ക് ഫ്രീ ടിക്കറ്റും ലീവും അനുവദിച്ച കൊച്ചിയിലെ എസ്​തെറ്റ് എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ എമ്പുരാന്‍ കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയ കോളേജും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.

ബെംഗളൂരുവിലെ ഗുഡ് ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷനാണ് മാര്‍ച്ച് 27ന് കോളേജിന് അവധി നൽകിയിരിക്കുന്നത്. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററും കോളേജ് അധികൃതർ പുറത്തുവിട്ടു. മാത്രമല്ല കോളേജിലെ വിദ്യാർത്ഥികൾക്കും മറ്റ് സ്റ്റാഫുകൾക്കുമായി ഒരു പ്രത്യേക ഫാൻസ്‌ ഷോയും കോളേജ് ഒരുക്കിയിട്ടുണ്ട്.

അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ

അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.

ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

Contentn Highlights: College in Bengaluru grants holiday to students and arrange show for Empuraan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us