നെഞ്ചിനകത്ത് ലാലേട്ടൻ… നെഞ്ച് വിരിച്ച് ലാലേട്ടൻ; ഹൈദരാബാദിലും ആരാധകർ ആവേശത്തിൽ, വീഡിയോ വൈറൽ

മോഹൻലാൽ ആരാധകരുടെ ആവേശമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

dot image

മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്റെ ഓളം രാജ്യമാകെ പടർന്നിരിക്കുകയാണ്. സിനിമയുടെ പ്രമോഷൻ പരിപാടികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഹൈദരാബാദിൽ വെച്ച് നടന്ന പരിപാടിക്കിടെ തങ്ങളുടെ പ്രിയതാരത്തോടുള്ള മോഹൻലാൽ ആരാധകരുടെ ആവേശമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പരിപാടിയിൽ 'നെഞ്ചിനകത്ത് ലാലേട്ടൻ… നെഞ്ച് വിരിച്ച് ലാലേട്ടൻ' എന്ന ഗാനം പാടിയാണ് മോഹൻലാൽ ആരാധകർ തങ്ങളുടെ ആവേശം പ്രകടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലാണ്. സമൂഹ മാധ്യമങ്ങളിൽ ഉടനീളം ഈ നിമിഷത്തെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.

ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

Content Highlights: Mohanlal fans celebration in Hyderabad Empuraan event

dot image
To advertise here,contact us
dot image