നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു?

സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചതായുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്

dot image

നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഈ അടുത്താണ് നടന്നത്. പ്രശസ്ത സംവിധായകന് സുന്ദർ സിയാണ് ഈ ചിത്രം ഒരുക്കുന്നത്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ ഒരു പ്രശ്നം ഉടലെടുത്തതായും ഈ കാരണത്താൽ സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചതായുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

സിനിമയുടെ ചിത്രീകരണത്തിനിടയിൽ കോസ്റ്റ്യൂമിനെച്ചൊല്ലി നയൻതാരയും ഒരു അസിസ്റ്റന്റ് ഡയറക്ടറും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായെന്നും നടി ഇയാളെ ശകാരിച്ചതായും ഹിന്ദു തമിഴ് റിപ്പോർട്ട് ചെയ്യുന്നു. ഇക്കാരണത്താൽ സുന്ദർ സി സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു. മാത്രമല്ല നയൻതാരയെ മാറ്റി തമന്നയെ ടൈറ്റിൽ റോളിൽ കൊണ്ടുവരുന്നതിന് ആലോചിചിതയും അഭ്യൂഹങ്ങൾ വന്നു.

എന്നാൽ നയൻതാരയുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചതായി നിർമ്മാതാവ് ഇഷാരി ഗണേഷിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേ തുടർന്ന് പൊള്ളാച്ചിയിലെ ഷൂട്ടിംഗ് റദ്ദാക്കുകയും ചെന്നൈയിലെ ആലപ്പാക്കത്തുള്ള പൊന്നിയമ്മൻ ക്ഷേത്രത്തിൽ ഷൂട്ടിംഗ് പുനരാരംഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

2020-ൽ ആർ ജെ ബാലാജി, എൻ ജെ ശരവണൻ എന്നിവർ സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ജീവിതം മുൻപോട്ട് പോകാൻ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നിൽ മൂക്കുത്തി അമ്മൻ എന്ന അയാളുടെ കുല ദൈവം പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കുത്തി അമ്മൻ പറഞ്ഞത്. ഇതിന്റെ രണ്ടാം ഭാഗമായാണ് മൂക്കുത്തി അമ്മൻ 2 എത്തുന്നത്.

Content Highlights: Mookuthi Amman 2 faces issue involving Nayanthara and Sundar C

dot image
To advertise here,contact us
dot image