100 കോടി ബജറ്റിൽ 80 കോടിയും താരങ്ങളുടെ പ്രതിഫലമല്ല, എമ്പുരാനിൽ മോഹൻലാൽ പ്രതിഫലം വാങ്ങിയിട്ടില്ല: പൃഥ്വി

'എമ്പുരാനിൽ മോഹൻലാലും പൃഥ്വിരാജും പ്രതിഫലമായി ഒരു രൂപ പോലും വാങ്ങിയിട്ടില്ല'

dot image

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ എമ്പുരാൻ തരംഗമാണ്. ഓരോ ദിവസവും സിനിമയുടേതായി വരുന്ന അപ്ഡേറ്റുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. മലയാളത്തിലെ ഏറ്റവും വലിയ സിനിമയാണ് എമ്പുരാൻ. ഇപ്പോഴിതാ സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ സംവിധായകൻ കൂടിയായ പൃഥ്വിരാജ്. 100 കോടി ബജറ്റ് ഉണ്ടായിട്ട് 80 കോടിയും പ്രതിഫലത്തിന് പോയിട്ട്, ബാക്കി 20 കോടിക്ക് സിനിമ നിര്‍മ്മിക്കുന്നത് പോലെയല്ല തങ്ങള്‍ ചെയ്തിട്ടുള്ളതെന്ന് പൃഥ്വിരാജ് പറയുന്നു. സിനിമയിൽ മോഹൻലാലും പൃഥ്വിരാജും പ്രതിഫലമായി ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും താരങ്ങൾ കൂട്ടിച്ചേർത്തു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ചിത്രത്തിന്‍റെ കാസ്റ്റിംഗ് ആരംഭിച്ച സമയത്ത് ഹോളിവുഡില്‍ നിന്നും ബ്രിട്ടീഷ്, ചൈനീസ് ഫിലിം ഇന്‍ഡസ്ട്രികളില്‍ നിന്നുമൊക്കെയുള്ള വലിയ പേരുകൾ ഉൾപ്പെടുത്തണമെന്നുണ്ടായിരുന്നു. അവരില്‍ പലരുമായും വീഡിയോ കോളിലൂടെ സംസാരിക്കാന്‍ അവസരം ലഭിച്ചു. പലരും താല്‍പര്യപൂര്‍വ്വമാണ് ഞങ്ങളുടെ ആവശ്യത്തെ പരിഗണിച്ചത്. എന്നാല്‍ ഇടനിലക്കാരായ ഏജന്‍റുമാര്‍ പറയുന്ന പ്രതിഫലം കൊടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല. ഈ സിനിമയ്ക്ക് പരമാവധി എത്ര വരെ മുടക്കാമെന്ന് എനിക്ക് കൃത്യമായി ധാരണയുണ്ടായിരുന്നു,' പൃഥ്വിരാജ് പറയുന്നു.

സിനിമയിൽ മോഹൻലാലും പൃഥ്വിരാജും പ്രതിഫലമായി ഒരു രൂപ പോലും വാങ്ങിയില്ലെന്ന് അഭിമുഖത്തിൽ ഇരു താരങ്ങളും പറഞ്ഞു. ചിത്രത്തിലെ സാങ്കേതിക പ്രവര്‍ത്തകരും അഭിനയിച്ച വിദേശ താരങ്ങള്‍ ഉള്‍പ്പെടെയും തങ്ങളുടെ വിഷനും പരിശ്രമവും മനസിലാക്കി പ്രതിഫലം നോക്കാതെ ഒപ്പം നില്‍ക്കുകയായിരുന്നുവെന്നും100 കോടി ബജറ്റ് ഉണ്ടായിട്ട് 80 കോടിയും പ്രതിഫലത്തിന് പോയിട്ട്, ബാക്കി 20 കോടിക്ക് സിനിമ നിര്‍മ്മിക്കുന്നത് പോലെയല്ലെ തങ്ങള്‍ ചെയ്തിട്ടുള്ളതെന്നും പൃഥ്വി പറഞ്ഞു. പണം കൂടുതലും തങ്ങള്‍ മുടക്കിയിരിക്കുന്നത് സിനിമയുടെ മേക്കിംഗില്‍ ആണെന്നും പൃഥ്വിരാജ് കൂട്ടിച്ചേത്തു.

Content Highlights: Prithviraj says Mohanlal didn't take any remuneration for Empuraan

dot image
To advertise here,contact us
dot image