പ്രശാന്ത് നീലിന്റെ പക്കൽ നിന്ന് നേരെ എമ്പുരാനിലേക്ക്; വരദരാജ മാന്നാർ, സയീദ് മസൂദ് ആയ കഥ പറഞ്ഞ് പൃഥ്വിരാജ്

പൃഥ്വിരാജിന്റെ സയീദ് മസൂദ് എന്ന കഥാപാത്രത്തിന്‍റെ ചെറുപ്പകാലമാണ് കാർത്തികേയ എമ്പുരാനിൽ അവതരിപ്പിക്കുന്നത്

dot image

പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച വരദരാജ മാന്നാറിന്റെ ചെറുപ്പകാലം അഭിനയിച്ചത് കാർത്തികേയ ദേവ് ആയിരുന്നു. മോഹൻലാൽ ചിത്രമായ എമ്പുരാനിലും കാർത്തികേയ ഒരു പ്രധാന വേഷത്തിലുണ്ട്. പൃഥ്വിരാജിന്റെ സയീദ് മസൂദ് എന്ന കഥാപാത്രത്തിൻെറ ചെറുപ്പകാലമാണ് കാർത്തികേയ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ നടനെ എമ്പുരാനിലേക്ക് ക്ഷണിക്കാനുള്ള കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.

'ഒരു ദിവസം രാത്രി പ്രശാന്ത് നീൽ ഷൂട്ടിങ്ങിനിടയിൽ മോണിറ്ററിൽ നിന്ന് മൊബൈലിൽ ഷൂട്ട് ചെയ്ത ഒരു വീഡിയോ എനിക്ക് അയച്ചു തന്നു. സലാറിൽ വരദരാജ മാന്നാറിന്റെ ചെറുപ്പകാലം അഭിനയിച്ച കാർത്തികേയയുടെ ഒരു രംഗമായിരുന്നു അത്. സലാറിൽ ദേവയ്ക്ക് വരദരാജ മാന്നാർ തന്റെ ഖട ഊരി നൽകുന്ന സീനായിരുന്നു അത്. ആ രംഗം കണ്ടയുടൻ ഞാൻ പ്രശാന്തിനെ വിളിച്ച് എത്രയും പെട്ടെന്ന് അവന്റെ സീനുകൾ തീർക്കണം ഞാൻ അവനെ കൊണ്ടുപോകുകയാണ് എന്ന് പറഞ്ഞു. അങ്ങനെയാ അവനെ ഞാൻ എമ്പുരാനിൽ കാസ്റ്റ് ചെയ്തത്. വളരെ മികച്ച ഒരു ആക്ടർ ആണ് കാർത്തികേയ. അവൻ തെലുങ്കിൽ ഒരു വലിയ സ്റ്റാറായി മാറിയില്ലെങ്കിൽ ഞാൻ നിരാശനാകും', പൃഥ്വിരാജ് പറഞ്ഞു.

24 മണിക്കൂറിൽ 6,45,000 ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് എമ്പുരാൻ വിറ്റിരിക്കുന്നത്. വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

Content Highlights: Prithviraj talks about casting karthikeya in Empuraan

dot image
To advertise here,contact us
dot image