'Yes.. Nivin is Back'; പാക്കപ്പ് വീഡിയോ തന്നെ ഫുൾ വൈബ്, ഡിയർ സ്റ്റുഡന്റസ് 'പൊളിക്കും' എന്ന് ആരാധകർ

നിവിന്‍ പോളി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പാക്കപ്പ് വീഡിയോ പങ്കുവച്ചിരിക്കുന്നത്

dot image

ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളി-നയൻതാര കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഡിയർ സ്റ്റുഡൻസ്. സിനിമാപ്രേമികൾ വലിയ പ്രതീക്ഷകൾ നൽകിയിരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. നിവിന്‍ പോളി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പാക്കപ്പ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നയൻതാരയും നിവിനും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും ചേർന്ന് കേക്ക് മുറിച്ച് സിനിമയുടെ സന്തോഷം പങ്കുവെക്കുന്നത് വീഡിയോയിൽ കാണാം. പാക്കപ്പ് വീഡിയോ തന്നെ രസകരമായ നിമിഷങ്ങളിലൂടെയാണ് പോകുന്നത് എന്നും സിനിമ വലിയ വിജയകുമെന്നുമാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡിയർ സ്റ്റുഡൻസ്'. കർമ്മ മീഡിയ നെറ്റ്‌വർക്ക് എൽ എൽ പി, അൾട്രാ എന്നിവയുമായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും.

2019 സെപ്റ്റംബർ അഞ്ചിനാണ് ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ 'ലൗ ആക്ഷൻ ഡ്രാമ' തിയേറ്റർ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ നിവിൻ പോളി-നയൻതാര കോംബോക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

Content Highlights: Nivin Pauly and Nayanthara movie Dear Students wrapped up

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us