'എനിക്കെതിരെ ട്രോൾ ചെയ്യാൻ ലക്ഷങ്ങൾ വരെ മുടക്കിയവരുണ്ട്'; ആരോപണവുമായി പൂജ ഹെഗ്‌ഡെ

മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ ആളുകൾ ധാരാളം പണം ഈ മേഖലയിൽ ചെലവഴിക്കുന്നുണ്ട്

dot image

ബോളിവുഡിൽ സെലിബ്രിറ്റികൾക്കെതിരെ ട്രോളുകൾ ചെയ്യുന്നതിന് ലക്ഷങ്ങൾ വരെ മുടക്കുമെന്ന ആരോപണവുമായി നടി പൂജ ഹെഗ്‌ഡെ. താൻ ഇത്തരം കാര്യങ്ങൾക്ക് പല തവണ ഇരയായിട്ടുണ്ട്. ആദ്യമൊക്കെ അതിൽ ഏറെ വേദനിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതൊരു അംഗീകാരമായാണ് കാണുന്നത് എന്ന് നടി പറഞ്ഞു. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൂജ ഇക്കാര്യം പറഞ്ഞത്.

പല സമയങ്ങളിലും പല മീം പേജുകളിലും തന്നെക്കുറിച്ചുള്ള ട്രോളുകൾ കണ്ടിട്ടുണ്ട്. എന്തിനാണ് ഇത്രയേറെ മോശം പറയുന്നത് എന്ന് ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും തന്നെ ടാർഗറ്റ് ചെയ്യുന്നതായി പോലും തോന്നിയിട്ടുണ്ട്. മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ ആളുകൾ ധാരാളം പണം ഈ മേഖലയിൽ ചെലവഴിക്കുന്നുണ്ട് എന്ന് നടി പറഞ്ഞു.

ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ താനും മാതാപിതാക്കളും ഏറെ വിഷമിച്ചു. എന്നാൽ പിന്നീട് താൻ അതൊരു അഭിനന്ദനമായി എടുക്കാൻ തുടങ്ങി. കാരണം ആരെങ്കിലും നിങ്ങളെ താഴെയിറക്കണമെന്ന് തോന്നിയാൽ, അതിനർത്ഥം നിങ്ങൾ അവരെക്കാൾ മുകളിലാണെന്നാണ്. താൻ മാതാപിതാക്കളെ സമാധാനിപ്പിച്ചു. പക്ഷേ, ഒരു ഘട്ടത്തിനുശേഷം, ഈ ട്രോളുകൾ അമിതമായി. തന്നെ ട്രോളാൻ വേണ്ടി ആളുകൾ ലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ടെന്ന് താൻ കണ്ടെത്തിയെന്നും പൂജ ഹെഗ്‌ഡെ പറഞ്ഞു.

ഇതിനെ തുടന്ന് മീം പേജുകളെ ബന്ധപ്പെടാന്‍ തന്റെ ടീമിനോട് ആവശ്യപ്പെട്ടു. അപ്പോൾ ഈ ട്രോളുകൾ നിർത്താൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ നിശ്ചിത തുക തരണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും പൂജ കൂട്ടിച്ചേർത്തു.

Content Highlights: Pooja Hegde Calls Out Bollywood’s PR Wars

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us