
'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സംവിധായകനാണ് ഗിരീഷ് എ ഡി. പ്രേമലു കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. ഇപ്പോള്‍ മലയാളത്തിലുള്ള മികച്ച സംവിധായകരില്‍ ഒരാളാണ് ഗിരീഷ് എ ഡിയെന്നും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാൻ താല്പര്യം ഉണ്ടെന്നും പറയുകയാണ് പൃഥ്വിരാജ് സുകുമാർ. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ ഒരു സിനിമ ചെയ്യാന്‍ എനിക്ക് വളരെ ആഗ്രഹമുണ്ട്. അടിപൊളിയായ ഫിലിം മേക്കറാണ് അദ്ദേഹം. എനിക്ക് അദ്ദേഹത്തെ നേരിട്ട് കാണാനോ സംസാരിക്കാനോ ഉള്ള അവസരം ഇതുവരെയും ഉണ്ടായിട്ടില്ല. പക്ഷെ അദ്ദേഹം ഗംഭീരമായ ഫിലിം മേക്കറാണെന്ന് അറിയാം.
ഇപ്പോള്‍ നമുക്കുള്ളതില്‍ വെച്ച് മികച്ച സംവിധായകനാണ് അദ്ദേഹം. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ചെയ്ത സിനിമകളെല്ലാം പെര്‍ഫെക്റ്റ് ആണ്. ചെയ്യാന്‍ ബുദ്ധിമുട്ടുകളുള്ള ഴോണറിലുള്ള സിനിമകളാണ് അത്രയും ഭംഗിയായി അദ്ദേഹം ചെയ്യുന്നത്. ആളുകള്‍ ആസ്വദിക്കുന്ന രീതിയില്‍ കൃത്യമായി ആ സിനിമ ജനങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ ഗിരീഷ് ഒരു ജീനിയസാണ്,’ പൃഥ്വിരാജ് പറയുന്നു.
Content Highlights: Prithviraj says he is interested in working in Girish AD's film