
മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്റെ ഓളം രാജ്യമാകെ പടർന്നിരിക്കുകയാണ്. എമ്പുരാൻ സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറകൾ ഏതൊക്കെയാണെന്ന ചോദ്യത്തിന് മറുപടി നൽക്കുകയാണ് സിനിമയുടെ ഛായാഗ്രഹനായ സുജിത് വാസുദേവ്. എമ്പുരാനിലെ ചില സീനുകൾ ചിത്രീകരിച്ചിരിക്കുന്നത് ഐ ഫോണിൽ ആണെന്ന് പൃഥ്വിരാജ് പറഞ്ഞു.
'എമ്പുരാനിലെ ചില സീനുകൾ ചിത്രീകരിച്ചിരിക്കുന്നത് ഐ ഫോണിൽ ആണ്. അതിലുപരി ഒരുപാട് ക്യാമറകൾ ഉപയോഗിച്ചിട്ടുണ്ട്. അലക്സാ, റെഡ്, ഗോ പ്രൊ, ഐ ഫോൺ, സോണി എഫക്ട് 3 , ബ്ലാക്ക് മാജിക് തുടങ്ങിയ ക്യാമറകൾ എല്ലാം ഉപയോഗിച്ചിട്ടുണ്ട്,' സുജിത് വാസുദേവ് പറഞ്ഞു. ഈ വീഡിയോയുടെ കട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
#Empuraan 150 കോടികളുടെ പടങ്ങളിൽ ഒക്കെ ചില ഷോട്ടുകൾ ഐഫോണിൽ ആണ് ഷൂട്ട് ചെയ്തത് ബഡ്ജറ്റ് കുറയ്ക്കുവാൻ ആണോ ? pic.twitter.com/yNfdLkHmnf
— Samee (@samee90936) March 22, 2025
അതേസമയം, ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കിയിരുന്നു. 24 മണിക്കൂറിൽ 6,45,000 ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ താല്പര്യം പ്രകടിപ്പിച്ച സിനിമയും എമ്പുരാൻ ആയിരുന്നു. അതേസമയം വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Prithviraj says some scenes in Empuraan were shot on an iPhone