സൂര്യയും തൃഷയും ഒപ്പം 500 ഡാന്‍സര്‍മാരും; സൂര്യ 45 ൽ ഒരുങ്ങുന്നത് വമ്പൻ ഗാനരംഗം

എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂര്യ 45'

dot image

കങ്കുവയുടെ പരാജയത്തിന് ശേഷം സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 45. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ നടക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ ഗാനരങ്ങാം സംബന്ധിച്ച് വമ്പൻ റിപ്പോർട്ടാണ് എത്തുന്നത്.

സിനിമയിൽ സൂര്യയും നായികാ തൃഷയും ഒന്നിച്ചുള്ള ഗാനരംഗത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. ഈ ഗാനരംഗത്തിനായുള്ള സെറ്റ് നിര്‍മാണം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സൂര്യയ്ക്കും തൃഷയ്ക്കുമൊപ്പം 500-ലധികം നര്‍ത്തകരാണ് ഈ ഡാൻസ് നമ്പറിൽ ഭാഗമാകുന്നത് എന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രശസ്ത നൃത്തസംവിധായകന്‍ ഷോബിയാണ് ഗാനത്തിന്റെ കൊറിയോഗ്രാഫി ഒരുക്കുന്നത്.

എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂര്യ 45'.ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് സൂര്യ 45ന്റെ നിർമാണം. മൂക്കുത്തി അമ്മൻ പോലെ ഒരു ഡിവോഷണൽ ഫാന്റസി ചിത്രമാണ് സൂര്യ 45 എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെർസൽ, ജവാൻ, ക്രാക്ക് തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച ജികെ വിഷ്ണുവാണ് സൂര്യ 45 നായി കാമറ ചലിപ്പിക്കുന്നത്. 'സൂര്യ 45'ന്റെ ആദ്യത്തെ ഒരു മണിക്കൂർ നരേഷൻ കേട്ടപ്പോൾ തന്നെ സൂര്യ സിനിമ ചെയ്യാമെന്ന് സമ്മതിച്ചെന്ന് ആർ ജെ ബാലാജി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ഗായകനും സംഗീത സംവിധായകനായ സായ് അഭ്യങ്കർ ആണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്. മലയാളീ അഭിനേതാക്കളായ ഇന്ദ്രൻസും സ്വാസികയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Content Highlights: Suriya and Trisha to shoot a grand dance sequence with 500 dancers for Suriya 45

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us