എമ്പുരാന് ഒരു ദിവസം മുൻപേ ട്രെയ്‌ലറുമായി മമ്മൂക്കയെത്തും, ബസൂക്ക അപ്ഡേറ്റ്

മാർച്ച് 26 ന് രാത്രി 8 മണിക്ക് തൃശൂർ രാഗം തിയേറ്ററിൽ സിനിമയുടെ ട്രെയ്‌ലർ പ്രദർശനം നടക്കും.

dot image

മമ്മൂട്ടി നായകനാകുന്ന ബസൂക്ക എന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഏപ്രിൽ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നവാഗതനായ ഡീനോ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എല്ലാവരും ഉറ്റുനോക്കുന്ന സിനിമയുടെ ട്രെയ്‌ലർ അപ്ഡേറ്റ് ഇപ്പോഴിതാ പുറത്തുവിട്ടിരിക്കുകയാണ്. മാർച്ച് 26 ന് ട്രെയ്‌ലർ എത്തും.

മാർച്ച് 26 ന് രാത്രി 8 മണിക്ക് തൃശൂർ രാഗം തിയേറ്ററിൽ സിനിമയുടെ ട്രെയ്‌ലർ പ്രദർശനം നടക്കും. ഇതിന് ശേഷം 8:10 ന് ഡിജിറ്റലായി ട്രെയ്‌ലർ പുറത്തിറങ്ങും. മോഹൻലാൽ ചിത്രം എമ്പുരാൻ റിലീസിന് ഒരു ദിവസം മുൻപേയാണ് മമ്മൂട്ടിയുടെ ബസൂക്ക ചിത്രത്തിന്റെ ട്രെയ്‌ലർ എത്തുന്നത്. അതിനാൽ തന്നെ കേരളത്തിലെ തിയേറ്ററുകളിൽ എമ്പുരാൻ റിലീസിന് മുന്നോടിയായി ബസൂക്കയുടെ ട്രെയ്ലറും പ്രദർശിപ്പിക്കും. നേരത്തെ ട്രെയ്‌ലർ ഉടൻ എത്തുമെന്ന് സംവിധായകൻ ഡീനോ ഡെന്നിസ് അറിയിച്ചിരുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

Content Highlights: bazooka movie trailer arrived in march 26

dot image
To advertise here,contact us
dot image