
ഒരു എന്റർടെയ്നർ എന്നതിനപ്പുറം നരസിംഹത്തിന്റെ ഇമോഷൻസ് വളരെ സ്ട്രോങ്ങ് ആയിരുന്നതുകൊണ്ടാണ് സിനിമയ്ക്ക് ഇത്രയും ജനപ്രീതി ലഭിച്ചതെന്നും മോഹൻലാൽ. ഒരു സിനിമയും വെറുതെ ഓടില്ല. അതിൽ എന്തെങ്കിലും ഇമോഷൻസ് ഉണ്ടായിരിക്കണം. നരസിംഹത്തിന്റെ ഇമോഷണൽ പാർട്ട് വളരെ സ്ട്രോങ്ങ് ആണ്. അതിൽ നിന്നുകൊണ്ടാണ് ഞങ്ങൾ ഫാൻസിന് ആഘോഷിക്കാവുന്ന മറ്റു കാര്യങ്ങൾ ആഡ് ചെയ്തത്. പ്രേക്ഷകർ ജീവിതത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ സിനിമയിലെ നായകൻ ചെയ്യുമ്പോൾ ആളുകൾക്ക് അയാളുമായി ഒരു കണക്ഷന്‍ ഉണ്ടാകും. അങ്ങനെയാണ് ഫാൻ ഫോളോയിങ് ഉണ്ടാകുന്നതെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.
'ഒരുപാട് ലെയറുകളുള്ള സിനിമയാണ് നരസിംഹം. നിങ്ങൾക്ക് അതിനെ വേണമെങ്കിൽ ഒരു എന്റർടെയ്നർ എന്നോ ആക്ഷൻ സിനിമയെന്നോ വിളിക്കാം. പക്ഷേ ആ സിനിമയുടെ ശരിക്കുമുള്ള ഇമോഷൻ അതിലെ അച്ഛൻ-മകൻ ബന്ധത്തിലാണ് ഉള്ളത്. അതാണ് ആ സിനിമയുടെ ഹൈലൈറ്റ്. പ്രേക്ഷർക്ക് അവരുടെ മനസിൽ തങ്ങളുടെ ജീവിതത്തിൽ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് കരുതുന്ന കുറെയേറെ കാര്യങ്ങളുണ്ട്. അത് സിനിമയിൽ കാണുമ്പോൾ പ്രേക്ഷകർ പിറ്റേന്ന് അതുമായി കണക്ട് ആകും.
'ആ സമയത്ത് ഇറങ്ങിയിരുന്ന എന്റെ സിനിമയിലൊക്കെ ഞാൻ കള്ള് കുടിക്കുന്ന സീനുകൾ ഉണ്ടാകുമായിരുന്നു. ചിത്രം, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയവയിലൊക്കെ അതുണ്ട്. ഒരു പോയിന്റിൽ ആളുകൾ അത് ആസ്വദിക്കാനും പിന്നീട് വന്ന എന്റെ സിനിമകളിലൊക്കെ സംവിധായകർ അത് ചേർക്കാനും തുടങ്ങി', മോഹൻലാൽ പറഞ്ഞു.
ഷാജി കൈലാസ് സംവിധാനം ചെയ്തു രഞ്ജിത്തിന്റെ തിരക്കഥയിൽ പിറന്ന ചിത്രമാണ് നരസിംഹം. മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ് സിനിമയായി കണക്കക്കപ്പടുന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ഇന്ദുചൂഡൻ എന്ന നായക കഥാപാത്രത്തിന് ഇന്നും ഏറെ ആരാധകരുണ്ട്.
Content Highlights: The emotional part of narasimham was so strong says Mohanlal