മമ്മൂട്ടിയുടെ വീട്ടിൽ ചില കർശന നിയമങ്ങളുണ്ട്, അത് മാറ്റുന്നത് പക്ഷേ, ഒരാൾക്ക് വേണ്ടി മാത്രം: പൃഥ്വിരാജ്

'അദ്ദേഹം സ്വന്തം കുടുംബത്തിന് വേണ്ടി പോലും ആ നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല'

dot image

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും തമ്മിൽ കാത്തുസൂക്ഷിക്കുന്ന സൗഹൃദവും എപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോൾ ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയുടെ വീട്ടിൽ ചില കർശന നിയമങ്ങളുണ്ടെന്നും അത് ആർക്കെങ്കിലും വേണ്ടി മാറ്റം വരുത്തുന്നുണ്ടെങ്കിൽ അത് മോഹൻലാലിന് വേണ്ടി മാത്രമായിരിക്കും എന്നാണ് പൃഥ്വി പറയുന്നത്.

'മമ്മൂട്ടി സാറിന്റെ വീട്ടിൽ ചില കർശന നിയമങ്ങളുണ്ട്, എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നത് സംബന്ധിച്ച്. എന്നാൽ, അദ്ദേഹത്തിന്റെ വീട്ടിലെ ആ നിയമങ്ങൾ ആകെ ഒരാൾക്ക് വേണ്ടി മാത്രമാണ് മാറ്റുന്നത്. അത് മോഹൻലാൽ സാറിന് വേണ്ടി മാത്രമാണ്. അദ്ദേഹം സ്വന്തം കുടുംബത്തിന് വേണ്ടി പോലും ആ നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. ആ നിയമങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറയുന്നില്ല,' എന്ന് പൃഥ്വിരാജ് പറഞ്ഞു.

അടുത്തിടെ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനായി മോഹൻലാൽ വഴിപാട് കഴിപ്പിച്ചത് ശ്രദ്ധ നേടിയിരുന്നു. ശബരിമല ദർശനത്തിനിടെയായിരുന്നു മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് കഴിപ്പിച്ചത്. 45 വർഷത്തെ സിനിമാ ജീവിതത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒത്തുചേർന്ന് 55 ചിത്രങ്ങളിൽ വേഷമിട്ടു. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന പുതിയ സിനിമ ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്.

ഈ ചിത്രം സാമ്പത്തിക പ്രശ്നങ്ങൾ മൂലവും മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും നിർത്തിവെച്ചതായി അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെങ്കിലും ഇതെല്ലാം നിര്‍മാതാക്കളില്‍ ഒരാളായ സലിം റഹ്മാന്‍ തള്ളിക്കളയുകയുണ്ടായി. മമ്മൂട്ടിക്കെതിരെയും സിനിമയ്‌ക്കെതിരെയും പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുന്ന വേളയിൽ ഇത്തരം പ്രചരണങ്ങൾ മലയാള സിനിമയെ തകർക്കാൻ വേണ്ടിയാണെന്ന് സലിം റഹ്മാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.

Content Highlights: Prithviraj talks about the friendship beteen Mohanlal and Mammootty

dot image
To advertise here,contact us
dot image