കാമിയോ ഉണ്ടോന്ന് അറിയാൻ ഒരു ദിവസം കൂടി കാത്തിരിക്കണം; അതിന് മുൻപ് എമ്പുരാന് ആശംസകളുമായി മമ്മൂക്കയെത്തി

ഒരു ചരിത്ര വിജയത്തിന് എമ്പുരാൻ്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ

dot image

വമ്പൻ ഹൈപ്പിൽ മലയാളികൾ ഒന്നാകെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. മോഹൻലാൽ നായകനായി എത്തുന്ന സിനിമ അഡ്വാൻസ് ബുക്കിങ്ങിൽ ചരിത്രം രചിച്ച് മുന്നേറുകയാണ്. ചിത്രം നാളെ ലോകമെമ്പാടും തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ സിനിമയ്ക്ക് ആശംസകൾ നേർന്ന് നടൻ മമ്മൂട്ടിയെത്തി. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന സിനിമയാകട്ടെ എമ്പുരാൻ എന്ന് പറഞ്ഞ മമ്മൂട്ടി മോഹൻലാലിനും പൃഥ്വിക്കും വിജയാശംസകൾ അറിയിച്ചു.

'ഒരു ചരിത്ര വിജയത്തിന് എമ്പുരാൻ്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ. ഇത് ലോകമെമ്പാടുമുള്ള അതിർവരമ്പുകൾ ഭേദിക്കുകയും മലയാള സിനിമാ വ്യവസായത്തെ മുഴുവൻ അഭിമാനിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയ ലാലിനും പൃഥ്വിക്കും ആശംസകൾ', മമ്മൂട്ടി പറഞ്ഞു.

ചിത്രത്തിൽ മമ്മൂട്ടി ഉണ്ടെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കവേയാണ് നടന്റെ പോസ്റ്റ് ചർച്ചയാകുന്നത്. ചിത്രത്തിൻറെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് റെക്കോഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 645K ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി മാത്രം ഇന്ത്യയിൽ വിറ്റത്.

ആഗോളതലത്തിൽ ഇതിനോടകം 65 കോടിയോളം രൂപ പ്രീ ബുക്കിങിലൂടെ സിനിമ സ്വന്തമാക്കിയിട്ടുണ്ട്. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്ഷൻസ്, എന്നിവയുടെ ബാനറിൽ ആൻറണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.

Content Highlights: mammootty wishes Mohanlal and team Empuraan

dot image
To advertise here,contact us
dot image