
മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ബസൂക്കയുടെ ട്രെയിലര്‍ എത്തി. കിടിലന്‍ ഡയലോഗുകളും പവര്‍ പാക്ക്ഡ് ആക്ഷന്‍ സീനുകളുമായാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്.
മമ്മൂട്ടിയും ഗൗതം വാസുദേവ് മോനോനും തുല്യ പ്രധാന്യത്തോടെയാണ് സിനിമയിലെത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മമ്മൂട്ടിയുടെ നരേഷനില്‍ ജിവിഎം കഥാപാത്രവും തിരിച്ച് ജിവിഎമ്മിന്റെ നരേഷനില്‍ മമ്മൂട്ടിയുമാണ് ട്രെയ്‌ലറിലുള്ളത്.
മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ റിലീസിന് ഒരു ദിവസം മുന്‍പേയാണ് മമ്മൂട്ടിയുടെ ബസൂക്ക ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയത്. അതിനാല്‍ തന്നെ കേരളത്തിലെ തിയേറ്ററുകളില്‍ എമ്പുരാന്‍ റിലീസിന് മുന്നോടിയായി ബസൂക്കയുടെ ട്രെയ്‌ലറും പ്രദര്‍ശിപ്പിക്കും.
മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്.
ബെഞ്ചമിന്‍ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോന്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
Content Highlights:Mamootty's Bazooka trailer out