തിരിച്ചുവരവ് ആഘോഷമാക്കാൻ തിയേറ്ററിലെത്തി, വിക്രമിനെ പൊതിഞ്ഞ് ആരാധകർ; ഒടുവിൽ മടക്കം ഓട്ടോയിൽ

കാമറയുമായി ആരാധകർ വിക്രമിന് പുറകെ ഓടുന്നതും വീഡിയോയിൽ കാണാം. ചിലർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യാനും താരം മറന്നില്ല

dot image

ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് വീര ധീര സൂരൻ. ഇന്നലെ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിയാൻ വിക്രമിന്റെ കംബാക്ക് ആണ് സിനിമയെന്നാണ് എല്ലാവരും എക്സിൽ കുറിക്കുന്നത്. ഇപ്പോഴിതാ സിനിമ കാണാനായി തിയേറ്ററിലെത്തിയ വിക്രമിന്റെ വീഡിയോ ആണ് വൈറലാകുന്നത്.

ചില നിയമപ്രശ്നങ്ങൾ മൂലം വൈകുന്നേരം അഞ്ച് മണി മുതലായിരുന്നു സിനിമയുടെ പ്രദർശനം ആരംഭിച്ചത്. ചിത്രം പ്രേക്ഷകരുടെയൊപ്പം കാണാനായി നടൻ വിക്രം ചെന്നൈയിലെ സത്യം സിനിമാസിൽ എത്തിയിരുന്നു. ചിത്രം കണ്ട് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ പ്രേക്ഷകരുടെ തിരക്ക് കാരണം ഒരു ഓട്ടോയിൽ കയറി തിരിച്ചുപോകുന്ന വിക്രമിന്റെ വീഡിയോ ആണ് ഇപ്പോൾ ട്രെൻഡിങ് ആകുന്നത്. കാമറയുമായി ആരാധകർ വിക്രമിന് പുറകെ ഓടുന്നതും വീഡിയോയിൽ കാണാം. ചിലർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യാനും താരം മറന്നില്ല. സുരാജ് വെഞ്ഞാറമൂടിന്റെയും എസ് ജെ സൂര്യയുടെയും പ്രകടനങ്ങൾക്ക് നല്ല റെസ്പോൺസ് ആണ് ലഭിക്കുന്നത്. സിനിമയിലെ ആക്ഷൻ സീനുകൾക്കും കയ്യടി ലഭിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഒടിടി അവകാശങ്ങളെ ചൊല്ലിയായിരുന്നു നിയമപ്രശ്‌നം. ഒടിടിയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഡല്‍ഹി ഹൈക്കോടതി സമീപിച്ചത്. തുടർന്ന് സിനിമയുടെ മോണിങ് നൂൺ ഷോകൾ ക്യാൻസൽ ചെയ്യപ്പെട്ടിരുന്നു. പ്രസ്തുത പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട ശേഷം കോടതി സ്റ്റേ മാറ്റിയ ഓർഡർ നിർമ്മാണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന് ലഭിച്ചു. തുടർന്നാണ് പ്രദർശനം ആരംഭിക്കാനായത്.

'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. 'മല്ലിക കടൈ' എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.

Content Highlights: Chiyaan vikram took auto to go back from theatre

dot image
To advertise here,contact us
dot image