പൈറസിക്കെതിരെ നടപടിക്കൊരുങ്ങി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; എത്തിക്കൽ ഹാക്കർമാരുടെ സംഘത്തെ ചുമതലപ്പെടുത്തി

കഴിഞ്ഞ ദിവസം മോഹൻലാൽ ചിത്രമായ എമ്പുരാന്റെ വ്യാജപതിപ്പ് ചോർന്നത് വലിയ വാർത്തയായിരുന്നു. ടെലിഗ്രാം ഗ്രൂപ്പുകളിലും വിവിധ വെബ്‌സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിച്ചതെന്നാണ് റിപ്പോര്‍ട്ട്

dot image

പൈറസി തടയുന്നതിന് ശക്തമായ നടപടിയ്ക്കൊരുങ്ങി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നിലവിൽ നിയമസംരക്ഷണ സംവിധാനങ്ങളോടൊപ്പം പ്രൊഫഷണൽ എത്തിക്കൽ ഹാക്കർമാരുടെ ഒരു പ്രത്യേക സംഘത്തെയും അസോസിയേഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വ്യാജപതിപ്പുകൾ ഡൗൺലോഡ് ചെയ്യുകയും, കാണുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയരാക്കുന്നതിനുള്ള ശ്രമം ശക്തിപ്പെടുത്താനും അസോസിയേഷൻ ഒരുങ്ങുകയാണ്. വ്യാജചലച്ചിത്ര പതിപ്പുകൾ കാണുന്നതും, പങ്കിടുന്നതും സൈബർ കുറ്റകൃത്യവും കോപ്പിറൈറ്റ് ലംഘനവും ആണെന്നും അതിനാൽ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന വർക്ക് ജയിൽ ശിക്ഷ അടക്കമുള്ള കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു. പ്രേക്ഷകർ സാങ്കേതിക വിദഗ്‌ധർ, തിയറ്റർ ഉടമകൾ, സൈബർ സെൽ, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവർക്കൊപ്പം സഹകരിച്ച്, സിനിമാവ്യവസാ സംരക്ഷിക്കാനാണ് ഈ പുതിയ നടപടി എന്നും വാർത്താകുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ദിവസം മോഹൻലാൽ ചിത്രമായ എമ്പുരാന്റെ വ്യാജപതിപ്പ് ചോർന്നത് വലിയ വാർത്തയായിരുന്നു. ടെലിഗ്രാം ഗ്രൂപ്പുകളിലും വിവിധ വെബ്‌സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഫില്മിസില്ല, മൂവിറൂള്‍സ്, തമിഴ്‌റോക്കേഴ്‌സ് എന്നീ വെബ്‌സൈറ്റുകള്‍ക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇതാദ്യമായല്ല തിയേറ്ററിൽ എത്തിയ ഉടനെ ചിത്രങ്ങളുടെ വ്യാജ പതിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സമീപ കാലത്തതായി ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളുടെയും വ്യാജ പതിപ്പുകള്‍ സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ സിനിമാ സംഘടനകൾ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വ്യാജ പതിപ്പ് പ്രചരണം ഫലപ്രദമായി തടയാനാകുന്നില്ലെന്നാണ് എമ്പുരാൻ സിനിമയുടെ പതിപ്പ് പുറത്തിറങ്ങിയതോടെ വ്യക്തമാകുന്നത്.

Content Highlights: Film Producers assossiation to take action against piracy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us