ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രവുമായി ബോളിവുഡ്; സംവിധാനം ഹൃത്വിക് റോഷൻ

ചിത്രത്തിന്റെ സ്ക്രിപ്റ്റ് ലോക്ക് ചെയ്‌തെന്നും ഇപ്പോൾ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു

dot image

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ഹിറ്റായ ഫ്രാഞ്ചൈസികളിൽ ഒന്നാണ് ക്രിഷ് സീരീസ്. ഹൃത്വിക് റോഷൻ നായകനായ ഈ സൂപ്പർഹീറോ ഫ്രാഞ്ചൈസിയിലെ നാലാം ചിത്രം സംബന്ധിച്ച അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ച് ഒരു വമ്പൻ അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.

ക്രിഷിന്റെ നാലാം ഭാഗത്തിന്റെ ഷൂട്ടിംഗ് 2026 ആരംഭിക്കുമെന്നും നടൻ ഹൃത്വിക് റോഷൻ ആണ് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതെന്നുമാണ് പുതിയ റിപ്പോർട്ട്. അങ്ങനെയെങ്കിൽ സംവിധായകനായുള്ള നടന്റെ അരങ്ങേറ്റത്തിന് കൂടി ചിത്രം വഴിയൊരുക്കും. യഷ് രാജ് ഫിലിംസിന്റെ ഉടമയും സംവിധായകനുമായ ആദിത്യ ചോപ്രയും സംവിധായകൻ രാകേഷ് റോഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് ലോക്ക് ചെയ്‌തെന്നും ഇപ്പോൾ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു. ഹൃത്വിക്കിനെ സംവിധായകനായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു പോസ്റ്റും അച്ഛൻ രാകേഷ് റോഷൻ പങ്കുവെച്ചു.

'ദുഗ്ഗു, 25 വർഷം മുമ്പ് ഞാൻ നിന്നെ ഒരു അഭിനേതാവായി അവതരിപ്പിച്ചു. ഞങ്ങളുടെ സ്വപ്ന സിനിമയായ ക്രിഷ് 4 മുന്നോട്ട് കൊണ്ടുപോകാൻ
25 വർഷത്തിന് ശേഷം ഇന്ന് വീണ്ടും നിന്നെ ആദി ചോപ്രയും ഞാനും ചേർന്ന് സംവിധായകനായി അവതരിപ്പിക്കുകയാണ്. നിനക്ക് എല്ലാ വിജയങ്ങളും ആശംസകളും അനുഗ്രഹങ്ങളും നേരുന്നു', എന്നാണ് രാകേഷ് റോഷൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

2003-ൽ കോയി മിൽ ഗയ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് രാകേഷ് റോഷന്‍റെ ക്രിഷ് ഫ്രാഞ്ചൈസി ആരംഭിച്ചത്. പിന്നീട് 2006-ൽ ക്രിഷിലൂടെ ഒരു സൂപ്പർ ഹീറോ ഫ്രാഞ്ചൈസിയാക്കി ഇത് മാറ്റി. 2013-ൽ ക്രിഷ് 3 എന്ന ചിത്രത്തില്‍ ഹൃത്വിക്, രോഹിതിനെയും അദ്ദേഹത്തിന്‍റെ മകൻ കൃഷ്ണയെയും വീണ്ടും അവതരിപ്പിച്ചു. കോയി മിൽ ഗയയിൽ ഹൃത്വിക്കിന്‍റെ നായികയായി പ്രീതി സിൻ്റ അഭിനയിച്ചപ്പോൾ, ക്രിഷ് ചിത്രങ്ങളില്‍ പ്രിയങ്ക നായികയായി. ആദ്യ രണ്ട് ഭാഗങ്ങളിൽ രേഖയും രണ്ടാം ഭാഗത്തിൽ നസീറുദ്ദീൻ ഷാ, വിവേക് ​​ഒബ്‌റോയ്, കങ്കണ റണാവത്ത് എന്നിവരും ഫ്രാഞ്ചൈസിയിൽ അഭിനയിച്ചിട്ടുണ്ട്.

Content Highlights: Hrithik Roshan to debut as director in Krish 4

dot image
To advertise here,contact us
dot image