ഖുറേഷിക്കും ജതിനും മേലെ നിന്ന പ്രകടനം, തീയായി എമ്പുരാനിൽ മഞ്ജു വാര്യർ; ആഘോഷമാക്കി സോഷ്യൽ മീഡിയ

ചിലർ മഞ്ജുവിനെ ട്രോളാനായി കാത്തിരുന്നെന്നും എന്നാൽ അവരെയെല്ലാം മറികടന്ന് നടി അനായാസമായി മുന്നേറിയെന്നും കമന്റുകളുണ്ട്

dot image

മലയാളത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. മികച്ച പ്രതികരണം നേടുന്ന ചിത്രം ഗംഭീര കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ വിഷ്വൽസിനും പൃഥ്വിരാജിന്റെ സംവിധാന മികവിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്. രണ്ടാം ദിവസവും ചിത്രം വമ്പൻ കളക്ഷൻ ആണ് സ്വന്തമാക്കുന്നത്. ചിത്രത്തിൽ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുകയാണ് നടി മഞ്ജു വാര്യർ.

പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ചത്. ചിത്രത്തിലെ രണ്ടാം പകുതിയിലെ മഞ്ജുവിന്റെ പ്രകടനമാണ് കയ്യടി നേടുന്നത്. ഗംഭീര സ്ക്രീൻ പ്രെസൻസ് ആണ് മഞ്ജുവിനെന്നും തിരിച്ചുവരവിലെ നടിയുടെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഇതെന്നുമാണ് പ്രേക്ഷക അഭിപ്രായങ്ങൾ. ചിലർ മഞ്ജുവിനെ ട്രോളാനായി കാത്തിരുന്നെനും എന്നാൽ അവരെയെല്ലാം മറികടന്ന് നടി അനായാസമായി മുന്നേറിയെന്നും കമന്റുകളുണ്ട്.

ഒപ്പം പൃഥ്വിരാജിനും മോഹൻലാലിനും പ്രേക്ഷകർ അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ സംവിധാനമികവ് മലയാള സിനിമയുടെ തന്നെ നിലവാരം ഉയര്‍ത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍. മോഹന്‍ലാലിന്റെ ഇന്‍ട്രോയും വരുന്ന സീനുകളിലെ സ്‌ക്രീന്‍ പ്രസന്‍സും ആവേശത്തിലാഴ്ത്തുന്ന അനുഭവമാണെന്ന് കുറിക്കുന്നവരും ഏറെയാണ്. ആദ്യ ഭാഗമായി ലൂസിഫറിനെ പോലെ സ്ലോ പേസില്‍ മികച്ച കെട്ടുറപ്പോടെയാണ് എമ്പുരാന്റെ തിരക്കഥയും മുരളി ഗോപി ഒരുക്കിയിട്ടുള്ളതെന്ന് പ്രേക്ഷകര്‍ പറയുന്നു.

കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ ചിത്രം 10.78K ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ചത്. പല തിയേറ്ററുകളിൽ മാരത്തോൺ ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ദിവസം പോലെ തന്നെ രണ്ടാം ദിനവും എല്ലായിടത്തും തിരക്കേറുന്നുണ്ട്. കണക്കുകൾ പ്രകാരം ചിത്രം രണ്ടാം ദിനത്തിൽ ഇതുവരെ നേടിയത് 7.06 കോടിയാണ്. ഇത് ഇനിയും കൂടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ തുടർച്ചയായി രണ്ട് ദിവസവും സിനിമയുടെ കളക്ഷൻ 10 കോടിക്ക് മുകളിലാകും. ചിത്രം ആദ്യ ദിവസം 14 കോടി കേരളത്തിൽ നിന്ന് നേടിയെന്നാണ് ട്രാക്കർമാർ എക്സിൽ കുറിക്കുന്നത്.

Content Highlights: Manju Warrier gets positive response for Empuraan performance

dot image
To advertise here,contact us
dot image