ബോക്‌സ് ഓഫീസിന്റെ എമ്പുരാനേ….ഓപ്പണിങ് ഡേ കളക്ഷനില്‍ പത്തില്‍ അഞ്ചും L ബ്രാന്‍ഡിന് സ്വന്തം

മലയാള സിനിമയിലെ ഓപ്പണിങ് ഡേ കളക്ഷന്‍ റെക്കോര്‍ഡില്‍ ആദ്യ പത്തിൽ അഞ്ചും മോഹൻലാലിന്റെ പേരിലായിരിക്കുകയാണ്

dot image

ആദ്യ ദിന കളക്ഷനിൽ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സിനിമ ആദ്യ ദിനത്തിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന മലയാള ചിത്രമായതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. കളക്ഷൻ തുക എത്രയെന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇത് 65 കോടിക്ക് മുകളിൽ പോകുമെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതോടെ മലയാള സിനിമയിലെ ആദ്യ ദിന കളക്ഷനുകളിൽ ആദ്യ പത്തിൽ അഞ്ചും മോഹൻലാലിന്റെ പേരിലായതായി പറയുകയാണ് ആരാധകർ. ട്വിറ്റർ ഫോറങ്ങളുടെ കണക്കുകൾ പ്രകാരം ആദ്യ ദിന കളക്ഷനിൽ രണ്ടാം സ്ഥാനം മോഹൻലാലിന്റെ മരക്കാർ: അറബിക്കടലിന്റെ സിംഹമാണ്. 20.3 കോടിയാണ് സിനിമയുടെ ആദ്യ ദിന ആഗോള കളക്ഷൻ. പിന്നാലെ 19 കോടിയുമായി ദുൽഖർ സൽമാന്റെ കുറുപ്പും, 18.12 കോടിയുമായി മോഹൻലാലിന്റെ ഒടിയനും, 16.25 കോടിയുമായി മമ്മൂട്ടിയുടെ ടർബോയുമാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.

എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫർ പട്ടികയിൽ എട്ടാം സ്ഥാനത്തുണ്ട്. 14.75 കോടിയായിരുന്നു സിനിമയുടെ ആദ്യ ദിന കളക്ഷൻ. 12.2 കോടിയുമായി മലൈക്കോട്ടൈ വാലിബൻ ഈ പട്ടികയിൽ പത്താം സ്ഥാനത്തുമുണ്ട്. ഇതോടെ 'ബോക്സ് ഓഫീസിന്റെ രാജാവാണ് മോഹൻലാൽ' എന്ന് ആരാധകർ ഉറപ്പിക്കുകയാണ്.

അതേസമയം എമ്പുരാൻ രണ്ടാം ദിനത്തിലും മികച്ച കളക്ഷനാണ് നേടുന്നത്. കണക്കുകൾ പ്രകാരം ചിത്രം രണ്ടാം ദിനത്തിൽ കേരള ബോക്സ് ഓഫീസിൽ ഇതുവരെ നേടിയത് 7.06 കോടിയാണ്. ഇത് ഇനിയും കൂടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ തുടർച്ചയായി രണ്ട് ദിവസവും സിനിമയുടെ കളക്ഷൻ 10 കോടിക്ക് മുകളിലാകും. ചിത്രം ആദ്യ ദിവസം 14 കോടി കേരളത്തിൽ നിന്ന് നേടിയെന്നാണ് ട്രാക്കർമാർ എക്സിൽ കുറിക്കുന്നത്.

Content Highlights: Mohanlal tops the first day collection records in Mollywood

dot image
To advertise here,contact us
dot image