
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ജിബിലി ഇമേജുകൾ നിറയുകയാണ്. ജാപ്പനീസ് അനിമേഷൻ സ്റ്റൈലിലുള്ള ചിത്രങ്ങൾ നിരവധിപ്പേരാണ് പങ്കുവെക്കുന്നത്. ഈ ട്രെൻഡിനൊപ്പം കൂടുകയാണ് തരുൺ മൂർത്തിയും 'തുടരും' ടീമും.
തുടരും എന്ന സിനിമയിലെ മോഹൻലാലും ശോഭനയും ഉൾപ്പെടുന്ന പോസ്റ്ററിന്റെ ജിബിലി വേർഷനാണ് തരുൺ മൂർത്തി പങ്കുവെച്ചിരിക്കുന്നത്. ട്രെൻഡ് തുടരും എന്ന ക്യാപ്‌ഷനോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിലെ നടന്റെ കഥാപാത്രത്തെ കണ്ടപ്പോൾ ഭ്രമരത്തിലെ മോഹൻലാലിനെ ഓർമ്മ വന്നു എന്നാണ് ഛായാഗ്രഹകൻ ഫായിസ് സിദ്ദിഖ് ഈ അടുത്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
Content Highlights: Thudarum ghibli image trending in social media