
അജിത് കുമാർ-ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'ക്കായി ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. സിനിമയുടെ അപ്ഡേറ്റുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. സിനിമയുടെ ടീസർ ആരാധകരിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. പക്കാ ഫാൻ ബോയ് പടമായാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കിയിരിക്കുകയാണ്.
ഗോഡ് ബ്ലെസ് യൂ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. റോകേഷ് വരികൾ എഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയത് ജി വി പ്രകാശ് കുമാറാണ്. ഒരു പക്കാ ഫാസ്റ്റ് ഡാൻസ് നമ്പറായിട്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തിൽ ആടിത്തിമിർക്കുന്ന അജിത്തിനെയും കാണാനാകും. ചിത്രം ഏപ്രിൽ 10 നാണ് പുറത്തിറങ്ങുന്നത്.
മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Good bad Ugly new song out now