
നടൻ കാർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് സർദാർ 2. സിനിമയില്‍ സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ സംഗീതം നൽകുമെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാൽ, ഈ ചിത്രത്തിൽ നിന്ന് യുവൻ പിന്മാറിയതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. സാം സി എസ് പകരം സംഗീതം നല്‍കും എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. കാർത്തിയുടെ ഹിറ്റ് ചിത്രമായ കൈതിക്ക് സംഗീതം നൽകിയത് സാം സി എസ് ആയിരുന്നു.
2022ല്‍ പുറത്തിറങ്ങി വലിയ വിജയം നേടിയ സർദാർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. പിഎസ് മിത്രൻ തന്നെയാണ് സർദാർ 2വിന്റെയും സംവിധായകൻ. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. സർദാർ ആദ്യഭാഗത്തിന് സംഗീതം നല്‍കിയത് ജിവി പ്രകാശ് കുമാറായിരുന്നു.
സർദാർ 2 വിൽ എസ്ജെ സൂര്യയാണ് കാർത്തിയുടെ വില്ലനായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. സര്‍ദാര്‍ 2വില്‍ മാളിവിക മോഹനന്‍ നായികയായി എത്തും. കാര്‍ത്തി ആദ്യചിത്രത്തിലെ പോലെ തന്നെ ഇരട്ട വേഷത്തിലാകും എത്തുക. എസ് ലക്ഷ്മണ്‍ കുമാര്‍ നിര്‍മ്മാതാവും എ വെങ്കിടേഷ് സഹനിര്‍മ്മാതാവുമായ ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ജോര്‍ജ്ജ് സി വില്യംസാണ് ഛായാഗ്രാഹകന്‍. ചിത്രസംയോജനം: വിജയ് വേലുക്കുട്ടി.
Content Highlights: Sam CS replaces Yuvan Shankar Raja in Sardar 2