വമ്പൻ തിരിച്ചുവരവിനൊരുങ്ങി അക്ഷയ് കുമാറും ബോളിവുഡും; പ്രതീക്ഷ നൽകി 'കേസരി ചാപ്റ്റർ 2'

ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് നേരത്തെ പുറത്തിറങ്ങിയ ടീസറിൽ നിന്നും വ്യക്തമാകുന്നത്

dot image

അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് 'കേസരി ചാപ്റ്റർ 2'. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. മാധവനും അനന്യ പാണ്ഡെയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഏപ്രിൽ 18ന് തിയേറ്ററുകളിൽ എത്തും. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് നേരത്തെ പുറത്തിറങ്ങിയ ടീസറിൽ നിന്നും വ്യക്തമാകുന്നത്. അക്ഷയ് കുമാറിന്റെ തിരിച്ചുവരവാകും എന്നാണ് ടീസർ റിലീസിന് പിന്നാലെ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

ധർമ്മ പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരൺ സിംഗ് ത്യാഗിയാണ്. 1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റർ സി ശങ്കരൻ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത് എന്നാണ് വിവരം. കരൺ സിംഗ് ത്യാഗി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അമൃതപാൽ സിംഗ് ബിന്ദ്ര, അക്ഷത് ഗിൽഡിയൽ, സുമിത് സക്സേന, കരൺ സിംഗ് ത്യാഗി ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിർമിക്കുന്നത്.

ആറ് വർഷം മുന്‍പാണ് കേസരി ഇറങ്ങിയത്. 1897-ൽ 10,000 അഫ്ഗാൻ ഗോത്രവർഗക്കാർക്കെതിരെ സാരാഗർഹിയെ പ്രതിരോധിച്ച ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ 21 സിഖ് സൈനികരുടെ കഥയാണ് ചിത്രം പറഞ്ഞത്. അക്ഷയ് കുമാറിന്‍റെ ഇഷാർ സിംഗ് എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം, സ്കൈ ഫോഴ്സ് ആണ് അക്ഷയ് കുമാറിന്‍റേതായി് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. തരുണ്‍ മൻസുഖനിയാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്.

Content Highlights:will Akshay Kumar film Kesari Chapter 2 save bollywood?

dot image
To advertise here,contact us
dot image