'പൈങ്കിളി' ഒടിടിയിലേക്ക് വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്

dot image

സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് പൈങ്കിളി. ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മനോരമ മാക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. വിഷു റിലീസായിട്ടാണ് പൈങ്കിളി ഒടിടിയിലെത്തുക. മനോരമ മാക്സിൽ ഏപ്രിൽ 11ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. 'ആവേശ'ത്തിലെ അമ്പാനായും 'പൊൻമാനി'ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തിയ സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 'ചുരുളി', 'ജാൻ എ. മൻ', 'രോമാഞ്ചം', 'നെയ്മർ', 'ചാവേർ' തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സജിൻ എത്തിയിട്ടുണ്ട്.

നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിച്ചിരിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Content Highlights: Painkili OTT release date announced

dot image
To advertise here,contact us
dot image