'സ്കൂൾ കത്തിക്കാൻ പറഞ്ഞപ്പോൾ ഞാൻ സ്റ്റാഫ് റൂം കത്തിച്ചു,' മരണമാസ് ട്രെയ്‌ലര്‍ പുറത്ത്

ബേസിലിന്റെ പ്രകടനത്തെ പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകളാണ് ട്രെയ്‌ലറിന് താഴെ എത്തുന്നത്

dot image

ടൊവിനോ തോമസ് നിർമിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരണമാസ്സ്'. ബേസിൽ ജോസഫ് നായകനായി എത്തുന്ന സിനിമ ഒരു കോമഡി എന്റർടെയ്നർ ആയിട്ടാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ട്രെയ്‌ലർ പുറത്ത് വന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ബേസിലിന്റെ പ്രകടനത്തെ പുകഴ്തികൊണ്ടുള്ള കമന്റുകളാണ് ട്രെയ്‌ലറിന് താഴെ എത്തുന്നത്.

നേരത്തെ തന്നെ ഏപ്രിൽ ഒന്നിന് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മരണമാസ്സിന്റെ ട്രെയ്‌ലർ പുറത്തിറങ്ങുമെന്നും ഒന്നാം തീയതി തന്നെ ട്രെയ്‌ലർ കണ്ട് എല്ലാവരും അഭിപ്രായം പറയണമെന്നും നടൻ സുരേഷ് കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ച് അറിയിച്ചിരുന്നു. വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥാണ്. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlights: Trailer of the movie "Maranmas" released

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us