'മമ്മൂക്ക ഫാൻസിന് അടിപൊളി ട്രീറ്റായിരിക്കും ബസൂക്ക'; ഉറപ്പ് പറഞ്ഞ് ഐശ്വര്യ മേനോൻ

'മമ്മൂക്ക ഭയങ്കര അടിപൊളി, സ്റ്റൈലിഷ് ആയിട്ടായിരിക്കും ഈ സിനിമയിൽ വരിക'

dot image

മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ബസൂക്ക എന്ന സിനിമയ്ക്കായി കാത്തിരിപ്പിലാണ്. ഏപ്രിൽ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് നടി ഐശ്വര്യ മേനോൻ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഈ ചിത്രത്തിൽ മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിലാകും എത്തുക എന്നും അദ്ദേഹത്തിന്റെ ആരാധകർക്ക് ഈ ചിത്രം ഒരു വിരുന്നായിരിക്കും എന്നുമാണ് ഐശ്വര്യ പറഞ്ഞത്.

'മമ്മൂക്ക ഭയങ്കര അടിപൊളി, സ്റ്റൈലിഷ് ആയിട്ടായിരിക്കും ഈ സിനിമയിൽ വരിക. ഹാൻഡ്‌സം, സ്റ്റൈലിഷ്, അമേസിംഗ് ലുക്കിലാകും അദ്ദേഹം. മമ്മൂക്ക ഫാൻസിന് അടിപൊളി ട്രീറ്റാകും ഈ സിനിമ,' എന്ന് ഐശ്വര്യ മേനോൻ പറഞ്ഞു.

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

Content Highlights: Actress Ishwarya Menon says that Bazooka will be a treat for Mammootty fans

dot image
To advertise here,contact us
dot image