ഭയത്തിന്റെ മൂന്നാം അധ്യായം വരുന്നു; ഡിമോണ്ടെ കോളനി 3 അപ്ഡേറ്റുമായി സംവിധായകൻ

മൂന്നാം ഭാഗത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ അജയ ജ്ഞാനമുത്തു

dot image

തമിഴ് സിനിമാപ്രേമികൾക്കിടയിൽ വലിയ ആരാധകരുള്ള ചിത്രങ്ങളാണ് ഡിമോണ്ടെ കോളനി ഒന്ന്, രണ്ട് ഭാഗങ്ങൾ. ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കി വെച്ചാണ് ഡിമോണ്ടെ കോളനി 2 അവസാനിച്ചതും. ഇപ്പോൾ മൂന്നാം ഭാഗത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ അജയ ജ്ഞാനമുത്തു.

ചിത്രത്തിന്റെ വർക്കുകൾ ആരംഭിച്ചു എന്നാണ് അജയ ജ്ഞാനമുത്തു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഒപ്പം സിനിമയുടെ അണിയറപ്രവർത്തകരോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

2015 ലായിരുന്നു ഡിമോണ്ടെ കോളനി ആദ്യ ഭാഗം റിലീസ് ചെയ്തത്. ചിത്രം ആ വർഷത്തെ സ്ലീപ്പർ ഹിറ്റാവുകയും തമിഴകത്തെ ഹൊറർ സിനിമകൾക്ക് ഒരു ബെഞ്ച്മാർക്ക് ഒരുക്കുകയും ചെയ്തു. അരുൾനിധി, രമേശ് തിലക് തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2023 ലായിരുന്നു രണ്ടാം ഭാഗമായ ഡിമോണ്ടെ കോളനി 2 പുറത്തിറങ്ങിയത്. ആഗോളതലത്തില്‍ നിന്ന് ആകെ 40 കോടിക്ക് മുകളിൽ നേടി വലിയ വിജയമായി മാറി. അരുള്‍നിധി, പ്രിയ ഭവാനി ശങ്കര്‍, അര്‍ച്ചന രവിചന്ദ്രൻ, അരുണ്‍ പാണ്ഡ്യൻ സെന്തില്‍ കുമാരി, രമേഷ് തിലക്, മീനാക്ഷി ഗോവിന്ദരാജൻ, രവി വെങ്കട്ടരാമൻ, സനന്ത് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഹരീഷ് കണ്ണനാണ്. സാം സി എസ് ആണ് സംഗീതം നിര്‍വഹിച്ചത്.

Content Highlights: Work on Demonte Colony 3 has begun

dot image
To advertise here,contact us
dot image