
സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനായി എത്തിയ ചിത്രമാണ് ആര്യ 2. ഒരു റൊമാന്റിക് ഡ്രാമ ഴോണറിൽ ഒരുങ്ങിയ സിനിമ മികച്ച പ്രതികരണം നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയമാകുകയും ചെയ്തിരുന്നു. കേരളത്തിലും വലിയ സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും അല്ലുവിനെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കേരളത്തിലെ അല്ലു അർജുൻ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.
അല്ലു അർജുന്റെ പിറന്നാൾ പ്രമാണിച്ച് ഏപ്രിൽ 6 ന് ആര്യ 2 കേരളത്തിൽ റീ റിലീസിന് ഒരുങ്ങുകയാണ്. ഇ4 എൻ്റർടെയ്ൻമെൻ്റ് ആണ് സിനിമ വീണ്ടും കേരളത്തിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ മലയാളം, തെലുങ്ക് വേർഷനുകൾ കേരളത്തിൽ റീ റിലീസ് ചെയ്യും. കാജൽ അഗർവാൾ, നവദീപ്, അജയ്, മുകേഷ് ഋഷി എന്നിവരായിരുന്നു സിനിമയിലെ മറ്റു അഭിനേതാക്കൾ. സിനിമയിലെ അല്ലുവിൻ്റെ ഡാൻസൊക്കെ ഇന്നും യുവാക്കൾക്കിടയിൽ പ്രശസ്തമാണ്. ടി.പ്രകാശ്, ചന്ദ്രശേഖർ ടി.രമേഷ് എന്നിവരായിരുന്നു സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും പ്രേക്ഷകപ്രിയങ്കരമാണ്.
#Arya2 @alluarjun @SukumarWritings @ThisIsDSP @IamVenkateshRam @imsarathchandra @E4Emovies Cult classic #MalluArjun and #sukumar combo comes to Kerala as Birthday
— MUKESH RATILAL MEHTA (@e4echennai) April 2, 2025
Special from 6th April thru @e4echennai pic.twitter.com/JsEI5mRYzZ
പുഷ്പ 2 എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് വേണ്ടിയാണ് സുകുമാറും അല്ലു അർജുനും അവസാനമായി ഒന്നിച്ചത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പുഷ്പ 2. 2000 കോടിക്ക് മുകളിൽ നേടിയ ആമിർ ഖാൻ ചിത്രം ദംഗലാണ് പുഷ്പക്ക് മുന്നിലുള്ള സിനിമ. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിച്ചത്. ആഗോളതലത്തിൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് പുഷ്പ 2. ചിത്രമിപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തിയത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Allu Arjun film Aarya 2 to re release in kerala