
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് എമ്പുരാൻ. ഒരു വശത്ത് വിവാദങ്ങളിൽ നിറയുമ്പോഴും സിനിമയുടെ ബോക്സ് ഓഫീസ് കുതിപ്പിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വെറും അഞ്ച് ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ഇപ്പോഴിതാ ആറു ദിവസം കൊണ്ട് ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ഛാവയുടെ കളക്ഷനെ പിന്നിലാക്കിയിരിക്കുകയാണ് എമ്പുരാൻ.
ഓവർ സീസിൽ 15 മില്യൺ കടന്ന എമ്പുരാൻ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്. ഓവർ സീസിൽ ഛാവയുടെ കളക്ഷനെ എമ്പുരാൻ പിന്നിലാക്കിയെന്നാണ് ഹൊംബാലെ ഫിലിംസ് അറിയിച്ചിരുന്നത്. ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്. കൂടാതെ ഭാവിയിൽ മലയാള ചിത്രങ്ങള്‍ക്ക് കര്‍ണാടകയിൽ മികച്ച മാർക്കറ്റിങ് ലഭിക്കാനും ഇത് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
#Mohanlal fronted #Empuraan storms past $15M overseas in just 6 days, becoming the *highest* grossing Indian film overseas of 2025, surpassing #Chhaava! 💥💥💥
— Bollywood Box Office (@Bolly_BoxOffice) April 2, 2025
ALL TIME BLOCKBUSTER pic.twitter.com/6YmUReAqQp
അതേസമയം, മാര്‍ച്ച് 27ന് റിലീസായ എമ്പുരാന്‍ സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. ഇരുപതിലധികം ഭാഗങ്ങളിലാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: Empuraan crosses 15 million overseas