ജീവിതത്തിൽ ആദ്യമായാണ് ഇത്രയും പണിയെടുത്ത് ഒരു സിനിമ ചെയ്യുന്നത്; ഗണപതി

'മഞ്ഞുമ്മൽ ബോയ്സ് ചെയ്യുമ്പോൾ മഞ്ഞുമ്മൽ അങ്കിൾസ് ആണെന്ന് പറഞ്ഞു കളിയാക്കാറുണ്ടായിരുന്നു'

dot image

'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും പണിയെടുത്ത് ഒരു സിനിമ ചെയ്യുന്നതെന്ന് പറയുകയാണ് ഗണപതി. പുറത്ത് നിൽക്കുക അല്ലാതെ സിനിമയുടെ സംവിധയകനും തങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്നും ഗണപതി പറഞ്ഞു. മഞ്ഞുമ്മൽ ബോയ്സ് ചെയ്യുമ്പോൾ മഞ്ഞുമ്മൽ അങ്കിൾസ് ആണെന്ന് പറഞ്ഞു കളിയാക്കാറുണ്ടായിരുന്നുവെന്നും ഇപ്പോഴാണ് ബോയ്സ് ആയതെന്നും നടൻ പറഞ്ഞു.

'മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തെ ഞങ്ങൾ കളിയാക്കാറുണ്ട് മഞ്ഞുമ്മൽ അങ്കിൾസ് ആണെന്ന് പറഞ്ഞിട്ട്. ഞാൻ അവരെ വിളിച്ച് പറയും ഇപ്പോഴാണ് ശെരിയ്ക്കും ബോയ്സ് ആയതെന്ന്. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും പണി എടുത്ത് എഫർട്ട് എടുത്ത് സിനിമ ചെയ്യുന്നത്. ഒരു ആറു മാസത്തോളം നമ്മളെ എല്ലാവരെയും ഒരുമിച്ച് ട്രെയിൻ ചെയ്‌തു. തമാശ പറഞ്ഞും ഫൈറ്റ് ചെയ്തും നല്ലൊരു സെക്ഷൻ ഉണ്ടായിരുന്നു ഞങ്ങൾക്ക് എല്ലാവർക്കും. പുറത്ത് നിന്ന് ഡയറക്ട് ചെയ്യുക അല്ലാതെ പുള്ളിയും നമ്മുക്കൊപ്പം കൂടെ ഉണ്ടായിരുന്നു. വളരെ രസമുള്ള ഷൂട്ടില്ലായിരുന്നു,' ഗണപതി പറഞ്ഞു. സിനിമയുടെ പ്രമോഷൻ ഭാഗമായി ജിൻജർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ഏപ്രിൽ 10ന് വിഷു റിലീസായി ചിത്രം തിയേറ്ററിലെത്തും. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്നാണ് സിനിമയെക്കുറിച്ച് ഖാലിദ് റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്.

Content Highlights:  Ganapathi about the movie alappuzha gymkhana

dot image
To advertise here,contact us
dot image